Career Education
തീസിസ് ഇല്ലാതെ പി എച്ച് ഡി ചെയ്യാം: പുതിയ മാതൃകയുമായി ഐ ഐ ടി
ഒരു ഉല്‍പ്പന്നം വിറ്റ് 10 ലക്ഷം രൂപ സമ്പാദിച്ചാല്‍ നിങ്ങള്‍ക്ക് പി എച്ച് ഡി ലഭിക്കുമെന്ന് ഐ ഐ ടി റോപ്പാര്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ആന്‍ഡ് റിസര്‍ച്ച് വിഭാഗം അസോസിയേറ്റ് ഡീനായ സാരംഗ് ഗുംഫേക്കര്‍
റോപ്പാര്‍യ/ പഞ്ചാബ് | തീസിസ് ഇല്ലാതെ പി എച്ച് ഡി ചെയ്യാനുള്ള പുതിയ മാതൃകയൊരുക്കുകയാണ് ഐ ഐ ടി റോപ്പാര്‍. പ്രൊഡക്ട്, സ്റ്റാര്‍ട്ടപ്പ് തുടങ്ങിയവയില്‍ പി എച്ച് ഡി നല്‍കുക എന്ന പുതിയ രീതിയാണ് അവതരിപ്പിച്ചിരിക്കുന്നത്.
ഗവേഷകര്‍ക്ക് ഇനി വര്‍ഷങ്ങളോളം നീളുന്ന തീസിസുകള്‍ എഴുതുന്നതിനു പകരം വ്യവസായ മേഖലയിലെ പ്രശ്‌നങ്ങളും പരിഹാരങ്ങളും കണ്ടെത്തുന്നതിലൂടെ ഗവേഷണം ചെയ്യാം. ഉത്പന്നങ്ങളുടെയോ സ്റ്റാര്‍ട്ടപ്പുകളുടെയോ നിര്‍മാണവും വളര്‍ച്ചയും ബന്ധപ്പെട്ട ഗവേഷണ അടിസ്ഥാനത്തിലായിരിക്കും പി എച്ച് ഡി ബിരുദം നല്‍കുക. വിദേശ രാജ്യങ്ങളില്‍ ഇത്തരമൊരു ആശയം നിലവിലുണ്ട്. ചൈന നടപ്പിലാക്കിയതനുസരിച്ച് ഉത്പന്നം, സാങ്കേതികവിദ്യ പോലുള്ള നേട്ടങ്ങള്‍ക്ക് ഡോക്ടറല്‍ ബിരുദം നേടാം.
ഈ പുതിയ മാതൃകയില്‍ ഗവേഷകര്‍ക്ക് പി എച്ച് ഡി തീസിസ് എഴുതേണ്ട ആവശ്യമില്ലെന്ന് ഐ ഐ ടി റോപ്പാര്‍ ഡയറക്ടര്‍ പ്രൊഫസര്‍ രാജീവ് അഹൂജ മാധ്യമങ്ങളോട് പറഞ്ഞു. ഒരു ഉത്പന്നം വിറ്റ് 10 ലക്ഷം രൂപ സമ്പാദിച്ചാല്‍ പി എച്ച് ഡി ലഭിക്കുമെന്ന് ഐ ഐ ടി റോപ്പാര്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ആന്‍ഡ് റിസര്‍ച്ച് വിഭാഗം അസോസിയേറ്റ് ഡീനായ സാരംഗ് ഗുംഫേക്കര്‍ വ്യക്തമാക്കി. ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കണമെന്ന സമ്മര്‍ദം കൃത്രിമം കാണിക്കുന്നതിന് ഗവേഷകരെ പ്രേരിപ്പിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു.



