Connect with us

Ongoing News

ഐ ഐ സി ഇൻസൈറ്റ് സമ്മർ ക്യാമ്പ് 10 മുതല്‍

ആർട്സ് & ക്രാഫ്റ്റ്, സ്ട്രെസ് ഫ്രീ സ്റ്റഡി, സൈബർ സേഫ്റ്റി & ഡിജിറ്റൽ ഡിസിപ്ലിൻ, സ്മാർട്ട് കരിയർ തുടങ്ങി വ്യത്യസ്തമായ വിഷയങ്ങളിൽ കുട്ടികൾക്ക് വിനോദവും വിജ്ഞാനവും  കോർത്തിണക്കിയുള്ള  പരിശീലനമാണ് ഇൻസൈറ്റ്

Published

|

Last Updated

അബൂദബി | ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍ വിദ്യാഭ്യാസ വിഭാഗം സംഘടിപ്പിക്കുന്ന വേനലവധി ക്യാമ്പ് ഇൻസൈറ്റ് 2025 ജൂലൈ 10 മുതല്‍ 20 വരെ ഇന്ത്യൻ ഇസ്ലാമിക്‌ സെന്ററിൽ നടക്കും. എല്ലാ ദിവസവും വൈകുന്നേരം 5.30 മുതൽ 9.30 വരെയാണ് ക്യാമ്പ് നടക്കുക. കെ ജി തലം മുതല്‍ ബിരുദം വരെയുള്ള വിദ്യാര്‍ഥികളെ വ്യത്യസ്ത വിഭാഗങ്ങളായി തിരിച്ച് പ്രമുഖ പരിശീലകരുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന ഈ വർഷത്തെ ദശദിന ക്യാമ്പിന്  പ്രഗൽഭരായ പരിശീലകരാണ് നേതൃത്വം നൽകുക.

ആർട്സ് & ക്രാഫ്റ്റ്, സ്ട്രെസ് ഫ്രീ സ്റ്റഡി, സൈബർ സേഫ്റ്റി & ഡിജിറ്റൽ ഡിസിപ്ലിൻ, സ്മാർട്ട് കരിയർ തുടങ്ങി വ്യത്യസ്തമായ വിഷയങ്ങളിൽ കുട്ടികൾക്ക് വിനോദവും വിജ്ഞാനവും  കോർത്തിണക്കിയുള്ള  പരിശീലനമാണ് ഇൻസൈറ്റ്  2025 ൽ  ഉൾക്കൊള്ളിച്ചിരിക്കുന്നത്. ക്യാമ്പിൽ പങ്കെടുക്കുന്ന കുട്ടികൾക്കായി വാഹന സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ക്യാമ്പിന്റെ സമാപന ദിവസം പരിശീലനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്കായി 02-6424488 / 056 7990 086 നമ്പറില്‍ ബന്ധപ്പെടുക.

Latest