Connect with us

Uae

ഐഐസി അബുദാബി ടൗണ്‍ഹാള്‍ യോഗം സംഘടിപ്പിച്ചു.

ഉപസമിതികളുടെ പ്രവര്‍ത്തന പദ്ധതികള്‍ പ്രഖ്യാപിച്ചു.

Published

|

Last Updated

അബുദാബി | ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ അബുദാബിയുടെ വരാനിരിക്കുന്ന പ്രവര്‍ത്തന പദ്ധതികളും വിവിധ ഉപസമിതികളുടെ രൂപരേഖകളും പ്രഖ്യാപിക്കുന്നതിനായി ടൗണ്‍ഹാള്‍ യോഗം സെന്ററില്‍ സംഘടിപ്പിച്ചു. വിവിധ ഉപസമിതി അംഗങ്ങളുടെ സാന്നിധ്യത്തില്‍ നടന്ന യോഗം സംഘടനയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് വ്യക്തമായ ദിശ നിര്‍ദ്ദേശിക്കുന്നതായിരുന്നു.

പരിപാടിയില്‍ പ്രസിഡന്റ് റൗഫ് അഹ്‌സനി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ. മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. മുതിര്‍ന്ന നേതാവ് യു. അബ്ദുല്ല ഫാറൂഖി യോഗം ഉദ്ഘാടനം ചെയ്തു. കമ്മിറ്റി അംഗങ്ങളായ വി.പി.കെ. അബ്ദുള്ള, അബ്ദുല്ല നദുവി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അലി കാടാമ്പുഴ ഖിറാത് നടത്തി.

തുടര്‍ന്ന് വിവിധ ഉപസമിതികളുടെ ഇന്‍ചാര്‍ജുമാരായ ഹൈദര്‍ ബിന്‍ മൊയ്ദു (മീഡിയ), അഹമ്മദ് കുട്ടി ത്രിതാല (റിലീഫ്), ജൂബൈര്‍ വെള്ളാടത്ത് (ലിറ്ററേച്ചര്‍), മുഹമ്മദ് കുഞ്ഞി കൊളവയല്‍ (മതകാര്യം), അഷ്റഫ് നജാത് (ഐ.ടി), ഹംസ നടുവില്‍ (കായികം), ഷംസുദ്ദീന്‍ നരിക്കോടന്‍ (കള്‍ച്ചറല്‍), സലിം നാട്ടിക (പബ്ലിക് റിലേഷന്‍), സാലിഹ് വാഫി (വിദ്യാഭ്യാസം) എന്നിവര്‍ ഒരു വര്‍ഷത്തേക്കുള്ള പ്രവര്‍ത്തന പദ്ധതികള്‍ വിശദീകരിച്ചു. സെന്ററിന്റെ വെബ്‌സൈറ്റ് ലോഞ്ച് റഊഫ് അഹ്‌സനിയും ഒഫീഷ്യല്‍ വാട്‌സ്ആപ് ചാനല്‍ ലോഞ്ച് അഡ്വ മുഹമ്മ്ദ് കുഞ്ഞിയും നിര്‍വഹിച്ചു.

സാമൂഹ്യ, സാംസ്‌കാരിക, വിദ്യാഭ്യാസ, ജനസേവന മേഖലകളില്‍ കൂടുതല്‍ സജീവമായി ഇടപെടുന്നതിലൂടെ അബുദാബിയിലെ ഇന്ത്യന്‍ സമൂഹത്തെ ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതികളാണ് വിവിധ വിഭാഗങ്ങള്‍ അവതരിപ്പിച്ചത്.

യോഗത്തില്‍ ചീഫ് പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ അബ്ദുല്‍ ബാസിത് കായക്കണ്ടി നന്ദി പറഞ്ഞു.

 

---- facebook comment plugin here -----

Latest