International
ഐജിടിവി ആപ്പ് പ്രവര്‍ത്തനം നിര്‍ത്തലാക്കി ഇന്‍സ്റ്റഗ്രാം
ഈ വര്‍ഷം മാര്‍ച്ച് പകുതിയോടെ പ്ലേസ്റ്റോറില്‍ നിന്നും ആപ്സ്റ്റോറില്‍ നിന്നും ഐജിടിവി നീക്കം ചെയ്യും.

ന്യൂഡല്‍ഹി| ദൈര്‍ഘ്യമേറിയ വീഡിയോകള്‍ പോസ്റ്റ് ചെയ്യാന്‍ ഉപയോഗിച്ചിരുന്ന ഐജിടിവി ആപ്പിന്റെ പ്രവര്‍ത്തനം ഇന്‍സ്റ്റഗ്രാം നിര്‍ത്തലാക്കി. ഈ വര്‍ഷം മാര്‍ച്ച് പകുതിയോടെ പ്ലേസ്റ്റോറില്‍ നിന്നും ആപ്സ്റ്റോറില്‍ നിന്നും ഐജിടിവി നീക്കം ചെയ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്‍സ്റ്റഗ്രാമിലെ വീഡിയോകള്‍ മെച്ചപ്പെടുത്താനാണ് മെറ്റയുടെ തീരുമാനം. ഇക്കാര്യം ബ്ലോഗ് പോസ്റ്റിലൂടെയാണ് മെറ്റ വെളിപ്പെടുത്തിയത്. ഇതോടെ പ്രധാന ഇന്‍സ്റ്റഗ്രാം ആപ്പ് വഴി എല്ലാ വീഡിയോ ഉള്ളടക്കങ്ങളും ഉപയോക്താക്കള്‍ക്ക് ആക്‌സസ് ചെയ്യാനാണ് ഇന്‍സ്റ്റഗ്രാമിന്റെ ശ്രമം.
ആളുകളെ കൂടുതല്‍ ആകര്‍ഷിപ്പിക്കാന്‍ റീല്‍സുകളിലും പുതിയ മാറ്റങ്ങള്‍ വരുത്തും. റീല്‍സുകളില്‍ പരസ്യം കൊണ്ടു വരാനും അതില്‍ നിന്ന് ആളുകള്‍ക്ക് വരുമാനമുണ്ടാക്കാനുമാണ് ശ്രമിക്കുന്നത്. യൂട്യൂബിനോട് മത്സരിക്കുന്നതിനായി 2018ലാണ് ഐജിടിവി ആപ്പ് ഇന്‍സ്റ്റഗ്രാം ലോഞ്ച് ചെയ്തത്.