Connect with us

Pathanamthitta

ഇഫ്ത്താര്‍ സൗഹൃദ സംഗമം നടത്തി

മാത്യു ടി തോമസ് എംഎല്‍എ സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്തു

Published

|

Last Updated

തിരുവല്ല |  സമന്വയ മതസൗഹൃദ വേദിയുടെ ആഭിമുഖ്യത്തില്‍ ഇഫ്ത്താര്‍ സൗഹൃദ സംഗമവും സ്നേഹവിരുന്നും നടത്തി. മതങ്ങള്‍ക്ക് അതീതമായി മനുഷ്യന്‍ ഒന്നാണെന്നും സമൂഹത്തില്‍ പരസ്പര സ്നേഹവും സാഹോദര്യവും നിലനില്‍ക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നുമുള്ള സന്ദേശം ഉള്‍ക്കൊള്ളുന്നതായിരുന്നു റമസാനിലെ പ്രൗഢഗംഭീരമായ സ്നേഹ കൂട്ടായ്മ.

മാത്യു ടി തോമസ് എംഎല്‍എ സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്തു. ആര്‍ ജയകുമാര്‍ അധ്യക്ഷത വഹിച്ചു. ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് മാര്‍ കൂറിലോസ്, ഡോ. ഗീവറുഗീസ് മാര്‍ കൂറിലോസ്, ഇമാം കെ ജെ സലീം സഖാഫി, ഡോ. രമേഷ് ഇളമണ്‍ നമ്പൂതിരി എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ഇമാം ഹാഫിസ് നൗഫല്‍ ഹുസ്നി റംസാന്‍ സന്ദേശം നല്‍കി.

നഗരസഭ ചെയര്‍പേഴ്സണ്‍ എസ് ലേഖ, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് കെ അനന്തഗോപന്‍, യുഡിഎഫ് ചെയര്‍മാന്‍ അഡ്വ. വര്‍ഗീസ് മാമ്മന്‍, സത്യം മിനി സ്ട്രീസ് ചെയര്‍മാന്‍ ഡോ. സി വി വടവന, ഡോ. കുര്യന്‍ ജോണ്‍ മേളാംപറമ്പില്‍, സംസ്ഥാന സഹകരണ സംഘം വൈസ് ചെയര്‍മാന്‍ ആര്‍ സനല്‍കുമാര്‍, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പന്‍ കുര്യന്‍, തിരുവല്ല തഹസില്‍ദാര്‍ ജോബിന്‍ കെ ജോര്‍ജ്, നഗരസഭ വൈസ് ചെയര്‍മാന്‍ കെ വി വര്‍ഗീസ്, മുസ്ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷന്‍ കെ ഇ അബ്ദുല്‍ റഹ്മാന്‍, ചെറിയാന്‍ പോളച്ചിറയ്ക്കല്‍, ചലച്ചിത്ര താരം മോഹന്‍ ഐരൂര്‍, മര്‍ച്ചന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് എം സലീം, വിജയകുമാര്‍ മണിപ്പുഴ, വിനോദ് തിരുമൂലപുരം, പി എം അനീര്‍, മാത്യൂസ് ജേക്കബ്, ഷാജി തിരുവല്ല എന്നിവര്‍ പ്രസംഗിച്ചു.
ഡോ. തോമസ് മാര്‍ കൂറിലോസ് മെത്രപ്പൊലീത്തയെ ചടങ്ങില്‍ ആദരിച്ചു. നിര്‍ധന ഡയാലിസ് രോഗികള്‍ക്കുള്ള ഭക്ഷണക്കിറ്റ്, ചികിത്സ സഹായ ധനം എന്നിവയും വിതരണം ചെയ്തു.