Connect with us

Kuwait

ഐ സി എഫ് കുവൈത്ത് നാഷനൽ സമ്മിറ്റ് സമാപിച്ചു

അടുത്ത വർഷത്തേക്കുള്ള ഐ സി എഫ് പ്രവർത്തന പദ്ധതി ചർച്ചയും വിശദീകരണവും പ്രദർശനവും നടന്നു

Published

|

Last Updated

കുവൈത്ത് | ഏപ്രിൽ അവസാന വാരം ഐ സി എഫ് ഇൻറർനാഷനൽ കൗൺസിൽ കമ്മിറ്റി കോഴിക്കോട് നോളജ് സിറ്റിയിൽ സംഘടിപ്പിച്ച സമ്മിറ്റിന്റെ തുടർച്ചയായി കുവൈത്ത് നാഷനൽ സമ്മിറ്റ്, എക്കോസ് ദസ്മ ടീച്ചേർസ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ നടന്നു. ‘ടേക്ക് എ സ്റ്റെപ് ടു ദി നെക്സ്റ്റ് ലെവൽ’ എന്ന ക്യാപ്ഷനിൽ സംഘടിപ്പിച്ച മിനി സമ്മിറ്റിൽ നാഷനൽ, റീജ്യൻ സെനറ്റ് അംഗങ്ങൾ പ്രതിനിധികളായി പങ്കെടുത്തു.
അടുത്ത ഒരു വർഷത്തേക്കുള്ള ഐ സി എഫ് പ്രവർത്തന പദ്ധതി ചർച്ചയും വിശദീകരണവും പ്രദർശനവും ഉണ്ടായി. ഐ സി എഫ് കുവൈത്ത് നാഷനൽ പ്രസിഡൻ്റ് അലവി സഖാഫി തേഞ്ചീരി അധ്യക്ഷത വഹിച്ചു. ഷുക്കൂർ മൗലവി കൈപ്പുറം ഉദ്ഘാടനം ചെയ്തു.
ഐ സി എഫ് ഇൻറർനാഷനൽ ജനറൽ സെക്രട്ടറി നിസാർ സഖാഫി ആമുഖ പ്രഭാഷണവും ഇൻ്റർനാഷനൽ കൗൺസിൽ ഓർഗനൈസേഷൻ സെക്രട്ടറി പദ്ധതി വിശദീകരണവും നിർവഹിച്ചു. ഐ സി എഫ് ഇൻറർനാഷണൽ കൗൺസിൽ നോളജ് സെക്രട്ടറി അബ്ദുൽ ഹമീദ് പരപ്പ എക്കോസ് പ്രതിനിധികളോട് സംവദിച്ചു. ഇന്റർനാഷണൽ പ്രസിഡൻ്റ് അബ്ദുൽഅസീസ് സഖാഫി മമ്പാട് ഉദ്ബോധന പ്രഭാഷണം നിർവഹിച്ചു. സാലിഹ് കിഴക്കേതിൽ സ്വാഗതവും റസാഖ്‌ സഖാഫി നന്ദിയും പറഞ്ഞു.
---- facebook comment plugin here -----

Latest