Kuwait
ഐ സി എഫ് കുവൈത്ത് മുഅല്ലിം ട്രെയിനിംഗ് സമാപിച്ചു
ഐ സി എഫ് മദ്‌റസ ഉസ്താദുമാര്‍ക്ക് 30 ദിവസമായി നടത്തിവന്ന ഹിസ്ബ് ട്രെയിനിംഗിന്റെ സമാപനം സാല്‍മിയ ഐ സി എഫ് ഓഫിറ്റോറിയത്തില്‍ നടന്നു.
ഐ സി എഫ് മുഅല്ലിം ട്രെയിനിംഗില്‍ സമസ്ത ഖാരിഅ നൂറുദ്ധീന്‍ സഖാഫി ക്ലാസ്സെടുക്കുന്നു.
കുവൈത്ത് സിറ്റി | ‘ബെറ്റര്‍ വേള്‍ഡ്, ബെറ്റര്‍ റ്റുമോറോ’ എന്ന പ്രമേയത്തില്‍ ഐ സി എഫ് ആചരിക്കുന്ന മാനവ വികസന വര്‍ഷം കാമ്പയിനിന്റെ ഭാഗമായി ഐ സി എഫ്, സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ എന്നിവയുടെ നേതൃത്വത്തില്‍ ഐ സി എഫ് മദ്‌റസ ഉസ്താദുമാര്‍ക്ക് 30 ദിവസമായി നടത്തിവന്ന ഹിസ്ബ് ട്രെയിനിംഗിന്റെ സമാപനം സാല്‍മിയ ഐ സി എഫ് ഓഫിറ്റോറിയത്തില്‍ നടന്നു.
നാല്‍പതു ക്ലാസ്സുകളിലായി നടന്ന ട്രെയിനിംഗിന് സമസ്ത ഖാരിഅ ഹാഫിള് നൂറുദ്ധീന്‍ സഖാഫി നേതൃത്വം നല്‍കി. ഐ സി എഫ് കുവൈത്ത് നാഷണല്‍ പ്രസിഡന്റ് അലവി സഖാഫി തെഞ്ചേരി അധ്യക്ഷത വഹിച്ചു. സമാപന സംഗമം നാഷണല്‍ ദഅ്‌വാ പ്രസിഡന്റ് കാവനൂര്‍ അഹ്മദ് സഖാഫി ഉദ്ഘാടനം ചെയ്തു.
ഷുക്കൂര്‍ മൗലവി, മുഹമ്മദലി സഖാഫി, ഹൈദരലി സഖാഫി സംബന്ധിച്ചു. നാഷണല്‍ എജ്യുക്കേഷന്‍ പ്രസിഡന്റ് ബഷീര്‍ അണ്ടിക്കോട് സ്വാഗതവും സമീര്‍ മുസ്ലിയാര്‍ നന്ദിയും പറഞ്ഞു.