Connect with us

Saudi Arabia

'യങ് ഇന്ത്യ, സ്‌ട്രോങ്ങ് ഡെമോക്രസി'; ഐ സി എഫ് ജനസഭ സംഘടിപ്പിച്ചു

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയുടെ ഏറ്റവും വലിയ സമ്പത്ത് ജനസമ്പത്താണെന്നും ഏറ്റവും വലിയ ശക്തി യുവശക്തിയാണെന്നും ജനസഭ അഭിപ്രായപ്പെട്ടു.

Published

|

Last Updated

ദമാം |  ഇന്ത്യമാഹാരാജ്യത്തിന്റെ എണ്‍പതാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ‘യങ് ഇന്ത്യ, സ്‌ട്രോങ്ങ് ഡെമോക്രസി’ എന്ന ശീര്‍ഷകത്തില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ജനസഭ സംഘടിപ്പിച്ചു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയുടെ ഏറ്റവും വലിയ സമ്പത്ത് ജനസമ്പത്താണെന്നും ഏറ്റവും വലിയ ശക്തി യുവശക്തിയാണെന്നും ജനസഭ അഭിപ്രായപ്പെട്ടു.

യുവജനങ്ങളെ ക്രിയാത്മകമായും പ്രത്യുത്പന്നപരമായും ഉപയോഗിക്കുകയാണ് ഏതൊരു കുടുംബത്തിന്റെയും സമൂഹത്തിന്റെയും രാജ്യത്തിന്റെയും പുരോഗതിക്ക് ചെയ്യേണ്ടതെന്നും അതിന് യുവജനങ്ങളെ ജനാധിപത്യവത്കരിക്കല്‍ അനിവാര്യമാണെന്നും ,യുവശക്തിയെ ജനാധിപത്യ വത്കരിക്കുന്നതില്‍ സര്‍ക്കാറുകള്‍ക്ക് വലിയ പങ്കുണ്ടെന്നും അത് നിര്‍വഹിക്കാന്‍ ഭരണകൂടങ്ങള്‍ തയാറാവണമെന്നും ജനസഭ ആവശ്യപ്പെട്ടു.

അരാഷ്ട്രീയ വത്കരണത്തില്‍നിന്നും മുക്തമായൊരു യുവ തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ സാമൂഹ്യ സംഘടനകള്‍ക്കും വലിയ പങ്കുണ്ട് അതിന് കൂട്ടമായ പ്രയത്‌നം ആവശ്യമാണെന്നും പരിപാടിയില്‍ പങ്കെടുത്തവര്‍ ഓര്‍മപ്പെടുത്തി. ദമാം പാരഗണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന ജനസഭ ഡെപ്യൂട്ടി പ്രസിഡന്റ് ശംസുദ്ദിന്‍ സഅദി അധ്യക്ഷതയില്‍ ഐസിഎഫ് റീജിയന്‍ പ്രസിഡന്റും ലോകകേരളസഭ അംഗവുമായ അഹ്മദ് നിസാമി ഉദ്ഘാടനം ചെയ്തു.ജനറല്‍ സെക്രട്ടറി അബ്ബാസ് തെന്നല ആമുഖ പ്രഭാഷണം നടത്തി,

മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ സാജിദ് ആറാട്ടുപ്പുഴ, കെഎംസിസി പ്രൊവിന്‍സ് വൈസ് പ്രസിഡന്റ് അബ്ദുല്‍ മജീദ്, നവോദയ രക്ഷാധികാരി സമിതി അംഗം പ്രദീപ് കൊട്ടിയം, ഒഐസിസി റീജിയന്‍ വൈസ് പ്രസിഡന്റ് ശംസുദ്ദിന്‍, സിറാജ് റിപ്പോര്‍ട്ടര്‍ മുഹമ്മദ് റഫീഖ് ചെമ്പോത്തറ, ആര്‍.എസ്.സി കലാലയം ഗ്ലോബല്‍ അംഗം സാദിഖ് സഖാഫി പ്രസംഗിച്ചു.

ഐസിഎഫ് ചാപ്റ്റര്‍ ഡെപ്യൂട്ടി പ്രസിഡന്റ് അന്‍വര്‍ കളറോഡ് ലഹരി വിരുദ്ധ പ്രതിജ്ഞക്ക് നേതൃത്വം നല്‍കി. റീജിയന്‍ പിആര്‍ & മീഡിയ സെക്രട്ടറി മുസ്തഫ മുക്കൂട് മോഡറേറ്ററായിരുന്നു മുഹമ്മദ് അമാനി പ്രാര്‍ത്ഥന നടത്തി,ഓര്‍ഗണൈസേഷന്‍ സെക്രട്ടറി മുനീര്‍ തോട്ടട സ്വാഗതാവും ജഅഫര്‍ സ്വാദിഖ് നന്ദിയും പറഞ്ഞു.

Content Highlights: ICF hosted a Janasabha titled ‘Young India, Strong Democracy’ in Dammam for India’s 80th Independence Day. Leaders stressed empowering youth for nation building and taking anti-drug pledges. Key NRI figures and community leaders attended the event at Paragon Auditorium.

 

---- facebook comment plugin here -----

Latest