Kuwait
ഐ സി എഫ് 'മാസ്റ്റര്‍ മൈന്‍ഡ്' ക്വിസ്: നാഷണല്‍ ജേതാക്കളെ പ്രഖ്യാപിച്ചു
തിരുനബി (സ്വ) യുടെ സ്‌നേഹ ലോകം എന്ന പ്രമേയത്തില്‍ നടന്ന മീലാദ് കാമ്പയിന്റെ ഭാഗമായാണ് മാസ്റ്റര്‍ മൈന്‍ഡ് സംഘടിപ്പിച്ചത്.

കുവൈത്ത് സിറ്റി | ഐ സി എഫ് കുവൈത്ത് കമ്മിറ്റി വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച നാഷണല്‍ തല മാസ്റ്റര്‍ മൈന്‍ഡ് ക്വിസ് മത്സരത്തില്‍ സീനിയര്‍ വിഭാഗത്തില്‍ മുഹമ്മദ് ഷാഫിയും (കുവൈത്ത് സിറ്റി) മറിയം സര്‍ജീസും (ഫര്‍വാനിയ) ജൂനിയര്‍ വിഭാഗത്തില്‍ മുഹമ്മദ് ഹാദിയും ഖദീജ അഷ്‌റഫും (ഫഹാഹീല്‍) ഒന്നാം സ്ഥാനത്തിനര്‍ഹരായി.
മുഹമ്മദ് സലീത്ത് (ഫഹാഹീല്‍), നദ്‌വ ഫാത്തിമ (ജലീബ്) എന്നിവര്‍ സീനിയര്‍ വിഭാഗത്തിലും ഗസാന്‍ ഷംസ് (ഫഹാഹീല്‍), സുല്‍ഫ റാസി (ജഹറ) എന്നിവര്‍ ജൂനിയര്‍ വിഭാഗത്തിലും രണ്ടാം സ്ഥാനം നേടി.
തിരുനബി (സ്വ) യുടെ സ്‌നേഹ ലോകം എന്ന പ്രമേയത്തില്‍ നടന്ന മീലാദ് കാമ്പയിന്റെ ഭാഗമായാണ് മാസ്റ്റര്‍ മൈന്‍ഡ് സംഘടിപ്പിച്ചത്. ഉമ്മഹാത്തുല്‍ മുഅമിനീന്‍ എന്ന വിഷയത്തിലായിരുന്നു ക്വിസ്. കുവൈത്തിലെ അഞ്ച് സെന്ററുകളില്‍ നടന്ന ക്വിസ് മത്സരത്തില്‍ വിജയിച്ചവരാണ് നാഷണല്‍ തല മത്സരത്തില്‍ മാറ്റുരച്ചത്. വിജയികള്‍ക്കും പങ്കെടുത്തവര്‍ക്കും സാക്ഷ്യപത്രങ്ങളും സമ്മാനങ്ങളും നല്‍കും.
നാഷണല്‍ തലത്തില്‍ വിജയികളായവരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ഇന്റര്‍നാഷണല്‍ തല മത്സരം ജനുവരി അഞ്ചിനു നടക്കും.