Kerala
കൊച്ചിയില്‍ മനുഷ്യക്കടത്ത്; രണ്ടുപേര്‍ അറസ്റ്റില്‍
പാലക്കാട് സ്വദേശി ജോബിന്‍ മൈക്കിള്‍, കാസര്‍കോട് സ്വദേശി പൃഥ്വിരാജ് എന്നിവരെയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
കൊച്ചി | കൊച്ചിയില്‍ മനുഷ്യക്കടത്ത് നടത്തിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. പാലക്കാട് സ്വദേശി ജോബിന്‍ മൈക്കിള്‍, കാസര്‍കോട് സ്വദേശി പൃഥ്വിരാജ് എന്നിവരെയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
യൂറോപ്പിലേക്ക് കടത്തപ്പെട്ടവരെ ഡി പോര്‍ട്ട് ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. ആറ് ലക്ഷം രൂപ വാഗ്ദാനം ചെയ്ത് വ്യാജ വിസ നല്‍കിയാണ് ആളുകളെ വിദേശത്തേക്ക് കടത്തിയത്.







