Connect with us

National

പാര്‍ട്ടി അമ്മയാണെന്ന് പറഞ്ഞ ഡി കെ എങ്ങനെ വെല്ലുവിളി ഉയര്‍ത്തും?; കര്‍ണാടകയില്‍ പ്രതിസന്ധിയില്ലെന്ന് കെ സി വേണുഗോപാല്‍

മുഖ്യമന്ത്രിയെ കണ്ടെത്താന്‍ കാലതാമസം നേരിടുന്നു എന്നത് മാധ്യമ സൃഷ്ടിയാണെന്നും കെ സി വേണുഗോപാല്‍

Published

|

Last Updated

ബെംഗളുരു  | കര്‍ണാടകയില്‍ മുഖ്യമന്ത്രി ചര്‍ച്ചയില്‍ ഡി കെ ശിവകുമാര്‍ വെല്ലുവിളിയാകുന്നുവെന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന എഐസിസി ജനറല്‍ സെക്രട്ടറി കെ. സി. വേണുഗോപാല്‍. പാര്‍ട്ടി അമ്മയാണെന്നാണ് ഡി കെ ശിവകുമാര്‍ പറഞ്ഞത്. അങ്ങനെയുള്ളയാള്‍ എങ്ങനെ വെല്ലുവിളി ഉയര്‍ത്തിയെന്ന് വേണുഗോപാല്‍ ചോദിച്ചു. മുഖ്യമന്ത്രിയെ കണ്ടെത്താന്‍ കാലതാമസം നേരിടുന്നു എന്നത് മാധ്യമ സൃഷ്ടിയാണെന്നും കെ സി വേണുഗോപാല്‍ വ്യക്തമാക്കി.

എംഎല്‍എമാരില്‍ ഭൂരിഭാഗവും സിദ്ധരാമയ്യ തന്നെ കര്‍ണാടക മുഖ്യമന്ത്രിയാകണമെന്ന് ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി പദത്തിനായി സമ്മര്‍ദ തന്ത്രം തുടരുകയാണ് ഡി കെ ശിവകുമാര്‍. മുഖ്യമന്ത്രി പദം വീതം വയ്ക്കുകയാണെങ്കില്‍ ആദ്യ ടേം വേണമെന്നാണ് ഡി കെ ശിവകുമാറിന്റെ ആവശ്യം. ഭൂരിഭാഗം എംഎല്‍എമാരുടെ പിന്തുണ തനിക്കാണെന്ന സിദ്ധരാമയ്യയുടെ പ്രസ്താവനയില്‍ ഡി കെ അതൃപ്തി രേഖപ്പെടുത്തി. ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ചയ്ക്കായി ഡി കെ ശിവകുമാര്‍ ഡല്‍ഹിയിലെത്തിയിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ചര്‍ച്ചകള്‍ നടക്കുക.

പാര്‍ട്ടിയെ ചതിക്കാനോ പിന്നില്‍ നിന്ന് കുത്താനോ ഇല്ലെന്നാണ് വാര്‍ത്ത ഏജന്‍സിയായ എഎന്‍എയോട് ഡി കെ ശിവകുമാര്‍ പ്രതികരിച്ചത്. പാര്‍ട്ടി തനിക്ക് മാതാവിനെപ്പോലെയാണ്. മകന് ആവശ്യമുള്ളത് മാതാവ് തരുമെന്നും ഡി കെ പറഞ്ഞു

 

Latest