Connect with us

Saudi Arabia

തീര്‍ഥാടകര്‍ക്ക് മികച്ച സേവനം നല്‍കല്‍; ഈ വര്‍ഷത്തെ ഹജ്ജ് സീസണില്‍ ഡ്രോണുകളും ടാക്സികളും

ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും മസ്ജിദുല്‍ ഹറം, മറ്റ് പുണ്യസ്ഥലങ്ങള്‍, ഹറമിന് സമീപത്തെ ഹോട്ടലുകള്‍ എന്നിവിടങ്ങളിലെ എയര്‍സ്ട്രിപ്പുകള്‍ക്ക് ഇടയില്‍ ഷട്ടില്‍ ചെയ്യുന്ന രീതിയിലാണ് സര്‍വീസുകള്‍ നടത്തുക.

Published

|

Last Updated

മക്ക | ഈ വര്‍ഷത്തെ ഹജ്ജ് സീസണില്‍ ഡ്രോണുകളുടെയും പറക്കും ടാക്സികളുടെയും സേവനം പ്രയോജനപ്പെടുത്തുമെന്ന് സഊദി ഗതാഗത മന്ത്രി സാലിഹ് അല്‍ ജാസര്‍ അറിയിച്ചു. തീര്‍ഥാടകര്‍ക്ക് മികച്ച സേവനം നല്‍കുന്നതിന്റെ ഭാഗമായാണിത്.

ഹജ്ജ് സീസണില്‍ പുതിയ ഗതാഗത മാര്‍ഗമായി എയര്‍ ടാക്സികള്‍ ഉപയോഗിക്കാനുള്ള തയ്യാറെടുപ്പുകള്‍ സഊദി എയര്‍ലൈന്‍സ് ആരംഭിച്ചതായി കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടറും സഊദി ഗ്രൂപ്പിന്റെ വക്താവുമായ അബ്ദുല്ല അല്‍-ഷഹ്റാനി പറഞ്ഞു.

ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും മസ്ജിദുല്‍ ഹറം, മറ്റ് പുണ്യസ്ഥലങ്ങള്‍, ഹറമിന് സമീപത്തെ ഹോട്ടലുകള്‍ എന്നിവിടങ്ങളിലെ എയര്‍സ്ട്രിപ്പുകള്‍ക്ക് ഇടയില്‍ ഷട്ടില്‍ ചെയ്യുന്ന രീതിയിലാണ് സര്‍വീസുകള്‍ നടത്തുക. ഇതിനായി ജര്‍മന്‍ ഇലക്ട്രിക് വെര്‍ട്ടിക്കല്‍ ടേക്ക് ഓഫ് ലാന്‍ഡിംഗ് (ഇ വി ടി ഒ എല്‍) കമ്പനിയുമായി വിമാനങ്ങള്‍ വാങ്ങാന്‍ സഊദി ഗ്രൂപ്പ് കരാര്‍ നല്‍കിയിരിക്കുന്നത്.

പൂര്‍ണമായും വൈദ്യുതോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ആദ്യത്തെ വിമാനങ്ങളിലൊന്നാണ് ലിലിയം എന്ന ഇലക്ട്രിക് വിമാനം. പരമാവധി 200 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാനും നാലുമുതല്‍ ആറ് വരെ ആളുകള്‍ക്ക് യാത്ര ചെയ്യാനും സാധിക്കും. രാജ്യത്തിലെ വ്യോമഗതാഗത മേഖല കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള ഒരു സുപ്രധാന ചുവടുവെപ്പാണിതെന്നും കാര്‍ബണ്‍ രഹിത വ്യോമയാനത്തിലൂടെ രാജ്യത്തെ ടൂറിസം മേഖലയുടെ വളര്‍ച്ചക്ക് വലിയ സംഭാവനകള്‍ നല്‍കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

 

സിറാജ് പ്രതിനിധി, ദമാം