Connect with us

National

മോദി ഇനി പ്രധാനമന്ത്രിയാകില്ല, അധികാരം കിട്ടിയാല്‍ ബിജെപി ഭരണഘടന ഇല്ലാതാക്കും; രാഹുല്‍ ഗാന്ധി

ഉത്തര്‍പ്രദേശില്‍ ഇന്ത്യ സഖ്യത്തിന്റെ കൊടുങ്കാറ്റാണ് വീശുന്നത്.

Published

|

Last Updated

ലക്‌നോ| നരേന്ദ്ര മോദി ഇനി പ്രധാനമന്ത്രിയാകില്ലെന്നും ഇനിയും അധികാരം കിട്ടിയാല്‍ ബിജെപി ഭരണഘടന ഇല്ലാതാക്കുമെന്നും രാഹുല്‍ ഗാന്ധി. ഉത്തര്‍പ്രദേശില്‍ ഇന്ത്യ സഖ്യത്തിന്റെ കൊടുങ്കാറ്റാണ് വീശുന്നത്. ബിജെപിയ്ക്ക് ഏറെ പ്രതീക്ഷയുള്ള യുപിയില്‍ ഏറ്റവും വലിയ തോല്‍വിയാണ് അവരെ കാത്തിരിക്കുന്നതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ഉത്തര്‍പ്രദേശിലെ കനൗജില്‍ നടക്കുന്ന റാലിയിലാണ് രാഹുല്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ഇപ്പോള്‍ മോദി അദാനിയെയും അംബാനിയെയും വിളിച്ച് രക്ഷിക്കണമെന്ന് പറയുകയാണ്. ഇന്ത്യ സഖ്യം തോല്‍പിക്കുമെന്ന ഭയമുണ്ട് മോദിക്ക്. അടുത്ത പത്തു പതിനഞ്ച് ദിവസം ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്നും രാഹുല്‍ പറഞ്ഞു. സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും രാഹുലിനൊപ്പം റാലിയില്‍ പങ്കെടുക്കുന്നുണ്ട്.