Connect with us

Saudi Arabia

ഹജ്ജ്: മക്കയിലെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായി

403 സ്ഥലങ്ങളിലെ വിള്ളലുകളും കുഴികളും വൃത്തിയാക്കല്‍, റോഡ് ഷോള്‍ഡറുകള്‍ സര്‍വേ ചെയ്ത് ശുദ്ധീകരിക്കല്‍ എന്നിവ ഉള്‍പ്പെടെ 4,000 കിലോമീറ്റര്‍ റോഡുകളാണ് സജ്ജമാക്കിയത്.

Published

|

Last Updated

മക്ക | ഈ വര്‍ഷത്തെ ഹജ്ജ് സീസണില്‍ മക്ക അല്‍ മുഖറമയിലെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി പൂര്‍ണമായും ഗതാഗതയോഗ്യമാക്കിയതായി ജനറല്‍ അതോറിറ്റി ഓഫ് റോഡ്സ് അറിയിച്ചു.

അല്ലാഹുവിന്റെ അതിഥികളായെത്തുന്ന തീര്‍ഥാടകര്‍ക്ക് വളരെ വേഗത്തില്‍ തന്നെ പുണ്യ സ്ഥലങ്ങളിലെത്തി ചേരുന്നതിന്റെ ഭാഗമായി സുഖപ്രദമായ അനുഭവം നല്‍കുകയെന്ന ലക്ഷ്യത്തോടെ 403 സ്ഥലങ്ങളിലെ വിള്ളലുകളും കുഴികളും വൃത്തിയാക്കല്‍, റോഡ് ഷോള്‍ഡറുകള്‍ സര്‍വേ ചെയ്ത് ശുദ്ധീകരിക്കല്‍ എന്നിവ ഉള്‍പ്പെടെ 4,000 കിലോമീറ്റര്‍ റോഡുകളാണ് സജ്ജമാക്കിയത്.

ലോകബേങ്ക് റിപോര്‍ട്ടനുസരിച്ച് റോഡ് നെറ്റ്വര്‍ക്ക് കണക്ടിവിറ്റിയുടെ കാര്യത്തില്‍ ലോകത്തിലെ ആദ്യത്തേതായി കണക്കാക്കപ്പെടുന്ന ഏറ്റവും വലിയ റോഡ് ശൃംഖലയാണ് അറേബ്യയുടേത്.