Connect with us

National

നരേന്ദ്ര ധബോല്‍ക്കര്‍ വധക്കേസ്; രണ്ട് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ, മൂന്ന് പേരെ വെറുതെ വിട്ടു

പ്രതികളായ സച്ചിന്‍ അന്ദുരെ, ശരദ് കലാസ്‌കര്‍ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്

Published

|

Last Updated

ന്യൂഡല്‍ഹി |  സാമൂഹിക പ്രവര്‍ത്തകന്‍ നരേന്ദ്ര ധബോല്‍ക്കറിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ. ഇതിന് പുറമെ ്അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചു. പൂനെ പ്രത്യേക കോടതിയാണ് വിധി പുറപ്പെടുവിച്ചത്. പ്രതികളായ സച്ചിന്‍ അന്ദുരെ, ശരദ് കലാസ്‌കര്‍ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. കേസിലെ മൂന്ന് പേരെ കോടതി വെറുതെ വിട്ടു. വീരേന്ദ്ര സിങ് താവ്ഡെ, സഞ്ജീവ് പുനലേക്കര്‍, വിക്രം ബാവെ എന്നിവരെയാണ് പ്രത്യേക കോടതി ജഡ്ജി പിപി യാദവ് കുറ്റവിമുക്തനാക്കിയത്.മൂന്നു വര്‍ഷത്തോളം നീണ്ട വിചാരണയ്ക്കൊടുവിലാണ് വിധി പ്രസ്താവിച്ചത്.

2013 ഓഗസ്റ്റ് 20 നാണ് പൂനെയില്‍ വെച്ച് നരേന്ദ്ര ധാബോല്‍ക്കര്‍ വെടിയേറ്റ് കൊല്ലപ്പെടുന്നത്.2014ല്‍ ധാബോല്‍ക്കര്‍ വധക്കേസ് അന്വേഷണം സിബിഐ ഏറ്റെടുത്തു. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ പോരാടിയ സാമൂഹ്യപ്രവര്‍ത്തകനായിരുന്നു ധാബോല്‍ക്കര്‍. പ്രഭാത നടത്തത്തിനു പോയ ധാബോല്‍ക്കര്‍ പുണെ സിറ്റിയിലെ വിത്തല്‍ റാംജി ഷിന്‍ഡെ പാലത്തിനു സമീപം വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു.