alappuzha twin murder
സഹജീവികളെ കൊല്ലുന്ന ക്രൂരമനഃസ്ഥിതിയിൽ നിന്ന് നാമെന്നാണ് മുക്തമാവുക?
വെട്ടുന്നവരെ മാത്രമല്ല, ആയുധം എടുത്തു കൊടുക്കുന്ന ഗൂഢാലോചനയുടെ പ്രഭവകേന്ദ്രങ്ങളെയും നിയമത്തിനു മുന്നിലെത്തിച്ചാൽ മാത്രമെ ക്രൂരമായ ഇത്തരം കൊലപാതകങ്ങൾ അവസാനിക്കുകയുള്ളൂ
ഓരോ കൊലപാതകം നടക്കുമ്പോഴും അതിനെ അപലപിച്ചുകൊണ്ട് സംസാരിക്കുകയും വീണ്ടും ഇത് തുടരുകയും ചെയ്യുന്നത് കാണുമ്പോൾ ദുഃഖത്തോടൊപ്പം രോഷവും ഉയരുകയാണെന്ന് ആർ എം പി നേതാവ് കെ കെ രമ എം എൽ എ. സഹജീവികളെ കൊല്ലുന്ന ക്രൂരമനഃസ്ഥിതിയിൽ നിന്ന് നാമെന്നാണ് മുക്തമാവുക? കൊലപാതകവും അക്രമവും നടത്തുന്നത് എത് പ്രസ്ഥാനങ്ങളായാലും അവർക്കെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയർന്നുവരണം. ഓരോ അക്രമവും കൃത്യമായ ആസൂത്രണത്തോടെയും മുന്നൊരുക്കത്തോടെയും ചെയ്യുന്നതാണ്. വെട്ടുന്നവരെ മാത്രമല്ല, ആയുധം എടുത്തു കൊടുക്കുന്ന ഗൂഢാലോചനയുടെ പ്രഭവകേന്ദ്രങ്ങളെയും നിയമത്തിനു മുന്നിലെത്തിച്ചാൽ മാത്രമെ ക്രൂരമായ ഇത്തരം കൊലപാതകങ്ങൾ അവസാനിക്കുകയുള്ളൂവെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് പൂർണരൂപത്തിൽ:
കേരളത്തെ കലാപ ഭൂമിയാക്കരുത്
കെ.കെ രമ





