Kerala
കണ്ണൂര്‍ ജില്ലയില്‍ നാളെയും മറ്റന്നാളും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
കനത്ത മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു

കണ്ണൂര്‍ | കനത്ത മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയില്‍ നാളെയും മറ്റന്നാളും (ശനി, ഞായര്‍) വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ജില്ലയിലെ വിദ്യാലയങ്ങള്‍, അങ്കണ്‍വാടികള്‍, മദ്‌റസകള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്‌പെഷ്യല്‍ ക്ലാസ്സുകള്‍ എന്നിവ പ്രവര്‍ത്തിക്കരുതെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
ബലി പെരുന്നാള്‍ അവധി കഴിഞ്ഞ് നാളെ മദ്‌റസകള്‍ തുറക്കാനിരിക്കെയാണ് അവധി പ്രഖ്യാപനം. .
---- facebook comment plugin here -----