First Gear
സര്‍ക്കാര്‍ വാക്കുപാലിച്ചത് കണ്ടുകൂടെ, പ്രിയദര്‍ശിനി പദ്ധതി നിര്‍ത്തണമെന്ന് എങ്ങനെയാണ് പറയുക; ഹരജി വിധി പറയാന്‍ മാറ്റി
പദ്ധതി രാഷ്ട്രീയ നേട്ടത്തിനുള്ള തെരഞ്ഞെടുപ്പ് വാഗ്ദാനമാണെന്നാണ് ഹരജിക്കാരന്റെ വാദം.
കൊച്ചി| കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിച്ചുള്ള പ്രിയദര്‍ശിനി പദ്ധതി റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹരജി വിധി പറയാന്‍ മാറ്റി. പദ്ധതി രാഷ്ട്രീയ നേട്ടത്തിനുള്ള തെരഞ്ഞെടുപ്പ് വാഗ്ദാനമാണെന്നാണ് ഹരജിക്കാരന്റെ വാദം. എന്നാല്‍ സര്‍ക്കാര്‍ വാക്കുപാലിച്ചത് കണ്ടുകൂടെയെന്നും പദ്ധതി നിര്‍ത്തണമെന്ന് എങ്ങനെയാണ് പറയുകയെന്നും കോടതി ചോദിച്ചു.
കര്‍ണാടകയിലും തമിഴ്നാട്ടിലും പശ്ചിമ ബംഗാളിലും പദ്ധതി നടപ്പാക്കിയെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഏഴ് സംസ്ഥാനങ്ങളില്‍ സമാനമായി പദ്ധതി നടപ്പാക്കിയിട്ടുണ്ട്. സ്ത്രീ ശാക്തീകരണമാണ് പദ്ധതിയുടെ ലക്ഷ്യമെന്നും സര്‍ക്കാര്‍ അറിയിച്ചു. തുടര്‍ന്ന് പാവപ്പെട്ടവര്‍ക്കല്ലേ പദ്ധതിയുടെ പ്രയോജനം ലഭിക്കുകയെന്ന് ചോദിച്ച കോടതി ഹരജി വിധി പറയാന്‍ മാറ്റി.
ശാസ്ത്രീയ പഠനമോ സാമ്പത്തിക ആഘാതമോ വിലയിരുത്താതെയാണ് സൗജന്യ യാത്രാ പദ്ധതി നടപ്പാക്കിയത്. പദ്ധതി നടപ്പിലാക്കുന്നതിനാവശ്യമായ പൊതുജനാഭിപ്രായ രൂപീകരണവും നടത്തിയിട്ടില്ല. രാഷ്ട്രീയ നേട്ടത്തിനായുള്ള തെരഞ്ഞെടുപ്പ് വാഗ്ദാനം അതേപടി നടപ്പിലാക്കിയെന്നാണ് ഹരജിക്കാരന്റെ വാദം.
Content Highlights:
The Kerala High Court reserved its verdict on a PIL seeking to cancel the Priyadarshini scheme providing free KSRTC travel for women. The petitioner argued it was an election promise for political gain without financial studies. The court questioned the objection, noting it benefits the poor.







