Kerala
പുരാവസ്തു തട്ടിപ്പ് കേസില്‍ ഐ ജി ലക്ഷ്മണയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
അടുത്ത വ്യാഴാഴ്ച വരെ ലക്ഷ്മണയെ അറസ്റ്റ് ചെയ്യുന്നതിനാണ് കോടതി വിലക്കേര്‍പ്പെടുത്തിയത്.
കൊച്ചി | മോന്‍സണ്‍ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസില്‍ പ്രതിയായ ഐ ജി ലക്ഷ്മണയുടെ അറസ്റ്റ് താല്‍ക്കാലികമായി തടഞ്ഞ് ഹൈക്കോടതി .അടുത്ത വ്യാഴാഴ്ച വരെ ലക്ഷ്മണയെ അറസ്റ്റ് ചെയ്യുന്നതിനാണ് കോടതി വിലക്കേര്‍പ്പെടുത്തിയത്. ഇടക്കാല മുന്‍കൂര്‍ ജാമ്യം നല്‍കിയുള്ള ഉത്തരവില്‍ ചോദ്യംചെയ്യലിന് ക്രൈംബ്രാഞ്ച് മുന്‍കൂര്‍ നോട്ടീസ് നല്‍കണമെന്നും അറസ്റ്റ് ചെയ്താല്‍ ഇടക്കാല ജാമ്യത്തില്‍ വിടണമെന്നും നേരത്തെ സിംഗിള്‍ ബെഞ്ച് വിധിച്ചിരുന്നു.
അതേ സമയം, കേസില്‍ നാലാം പ്രതിയായ ഐ ജി ഗുഗുലോത്ത് ലക്ഷ്മണ്‍ ചോദ്യംചെയ്യലിന് നോട്ടീസ് നല്‍കിയിട്ടും ഹാജരായില്ലെന്നും കോടതി ഉത്തരവ് ലംഘിച്ചെന്നും കാണിച്ച് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഉപഹരജി നല്‍കിയിരുന്നു.







