Connect with us

Editors Pick

എസി ഇല്ലാതെ വീട് തണുപ്പിക്കാൻ ചില നുറുങ്ങുകള്‍ ഇതാ...

എക്സ് ഹോസ്റ്റ് ഫാനുകൾ ചൂടും ഈർപ്പവും നീക്കം ചെയ്യാൻ സഹായിക്കുന്നു.

Published

|

Last Updated

വേനൽക്കാലത്ത് വീടിനകത്തും പുറത്തുമിരിക്കുന്നത് ബുദ്ധിമുട്ടാണ്. പ്രത്യേകിച്ച് കറണ്ട് പോവുകയോ ഫാൻ അല്ലെങ്കിൽ കൂളർ പെട്ടെന്ന് കമ്പ്ലൈന്റ് ആവുകയോ ചെയ്യുമ്പോൾ. AC ഇല്ലാതെ നിങ്ങളുടെ വീട് എങ്ങനെ തണുപ്പിച്ചു നിലനിർത്താം വേനൽക്കാലത്തെ ചൂട് എങ്ങനെ തടയാം എന്ന് നോക്കാം.

എക്സ് ഹോസ്റ്റ് ഫാനുകൾ

  • എക്സ് ഹോസ്റ്റ് ഫാനുകൾ ചൂടും ഈർപ്പവും നീക്കം ചെയ്യാൻ സഹായിക്കുന്നു. ഇത് ഇൻഡോർ അന്തരീക്ഷം കൂടുതൽ സുഖകരം ആക്കുന്നു.

കട്ടിയുള്ള കർട്ടനുകളും പ്രതിഫലന മറകളും ഉപയോഗിക്കാം

  • നിങ്ങളുടെ വീട്ടിലേക്ക് ചൂട് കടക്കുന്നത് തടയാൻ കട്ടിയുള്ള കർട്ടനുകളും പ്രതിഫലന മറകളും ഉപയോഗിച്ച് നേരിട്ടുള്ള സൂര്യപ്രകാശം തടയാം.

സ്റ്റൗവിന് കൊടുക്കാം വിശ്രമം

  • ദിവസത്തിലെ ഏറ്റവും ചൂടയേറിയ സമയങ്ങളിൽ സ്റ്റൗ, ഡ്രയറുകൾ എന്നിവയുടെ ഉപയോഗം കുറയ്ക്കുക. പകരം മൈക്രോവേവ് അല്ലെങ്കിൽ ഇൻഡക്ഷൻ കുക്ക് വെയറുകൾ ഉപയോഗിക്കാവുന്നതാണ്.

ബൾബുകളും ട്യൂബ് ലൈറ്റുകളും വേണ്ട

  • ബൾബുകളും ട്യൂബ് ലൈറ്റുകളും ചൂട് സൃഷ്ടിക്കുന്നതിനാൽ അനാവശ്യ ലൈറ്റുകൾ ഓഫ് ചെയ്യുക. ഇത് വീടിന് തണുപ്പിക്കുക മാത്രമല്ല വൈദ്യുതിയും ലാഭിക്കുന്നു.

പ്ലാന്റുകൾ

  • കറ്റാർവാഴ സ്നേക്ക് പ്ലാന്റ് പീസ് ലില്ലി തുടങ്ങിയ ഇൻഡോർ സസ്യങ്ങൾ ചൂട് ആകിരണം ചെയ്യാനും ട്രാൻസ്പിരേഷൻ വഴി വായുവിനെ ചെറുതായി തണുപ്പിക്കാനും സഹായിക്കും.

ബെഡ്ഷീറ്റ് ചേഞ്ച് ചെയ്യാം

  • രാത്രിയിൽ സുഖമായിരിക്കാൻ കോട്ടൻ അല്ലെങ്കിൽ ലിനൻ ബെഡ്ഷീറ്റുകളും തലയിണ കവറുകളും ഉപയോഗിക്കുക.

സാധാരണ ബൾബുകൾ വേണ്ട

  • എൽഇഡി അല്ലെങ്കിൽ സി എഫ് എൽ ലൈറ്റുകളിലേക്ക് മാറുക. കാരണം അവ ചൂട് കുറയ്ക്കുകയും മുറികൾ തണുപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

ഇതുകൂടാതെ വീടിന് നല്ല വെന്റിലേഷൻ സാധ്യമാക്കുന്നതും പുറത്ത് മരങ്ങൾ വെച്ചുപിടിപ്പിക്കുന്നത് എല്ലാം AC ഇല്ലാതെ തന്നെ വീടിനെ തണുപ്പിക്കാൻ സഹായിക്കും.

Latest