Connect with us

Health

ഹെല്‍മെറ്റും മുടിക്കൊഴിച്ചിലും

ട്രഷര്‍ എലോപേഷ്യ എന്ന പ്രശ്നമാണ് സ്ഥിരമായി ഹെല്‍മെറ്റ് ധരിക്കുമ്പോള്‍ ഉണ്ടാകുന്നത്.

Published

|

Last Updated

നിരന്തരം യാത്ര ചെയ്യുന്നവരാണല്ലോ നാം ഓരോരുത്തരും. യാത്രകള്‍ ചെയ്യാന്‍ നാം ആശ്രയിക്കുന്നത് വാഹനങ്ങളെയാണ്. ബൈക്കുകളാണ് ഉപയോഗിക്കുന്നതെങ്കില്‍ തീര്‍ച്ചയായും ഹെല്‍മെറ്റും നിര്‍ബന്ധമാണ്. എന്നാല്‍ നിത്യജീവിതത്തില്‍ തുടര്‍ച്ചയായുള്ള ഹെല്‍മെറ്റ് ഉപയോഗം മുടിക്കൊഴിച്ചിലിന് കാരണമാകുന്നുണ്ട്. ഒപ്പം താരനും, തലയോട്ടിയുടെ ചൊറിച്ചിലിന് വരെ സാധ്യതയുണ്ട്. നമ്മുടെ തലയോട്ടിയുടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടിയാണല്ലോ ഹെല്‍മെറ്റ് ഉപയോഗിക്കുന്നത്. പക്ഷേ ഇത്തരത്തിലുളള പ്രശ്നങ്ങള്‍ കാരണം ഹെല്‍മെറ്റ് ഉപയോഗം തന്നെ നിര്‍ത്താന്‍ ആളുകളെ നിര്‍ബന്ധിതരാക്കുന്നു. എന്നാല്‍ ഹെല്‍മെറ്റ് ഉപയോഗത്തിലെ ചില തെറ്റായ വശങ്ങള്‍ മൂലമാണ് ഇത്തരത്തില്‍ മുടിക്കൊഴിച്ചിലിന് കാരണമെന്ന് ആദ്യം മനസ്സിലാക്കുക
ട്രഷര്‍ എലോപേഷ്യ എന്ന പ്രശ്നമാണ് സ്ഥിരമായി ഹെല്‍മെറ്റ് ധരിക്കുമ്പോള്‍ ഉണ്ടാകുന്നത്. തുടര്‍ച്ചയായി മുടി പിറകിലോട്ട് വലിക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്. മുടി മുറുക്കി കെട്ടുന്നവരിലും ഇത് കണ്ടു വരുന്നു. ഒരുപാട് മണിക്കൂറുകളായി ഹെല്‍മെറ്റ് ധരിക്കുമ്പോള്‍ തലയോട്ടിയിലുണ്ടാകുന്ന വിയര്‍പ്പും ഇന്‍ഫെക്ഷന്‍ വരാന്‍ സാധ്യതയൊരുക്കുന്നുണ്ട്.

മുടിയെ സംരക്ഷിച്ച് നിര്‍ത്താന്‍

1. ഹെല്‍മെറ്റ് സാവധാനം എടുക്കുകയും വെക്കുകയും ചെയ്യുക.
വേഗത്തിലുളള ഹെല്‍മെറ്റ് ഉപയോഗം മൂലം മുടി മുറിഞ്ഞ് പോകാന്‍ സാധ്യതയൊരുക്കുന്നു.
2. ഒരു കോട്ടണ്‍ ടവ്വല്‍ തലയില്‍ കെട്ടാന്‍ ശ്രമിക്കുക.
വിയര്‍പ്പ് മൂലം തലയില്‍ താരനും, ചൊറിച്ചിലും വരാനിടയുണ്ട്.
3. തല ഉണങ്ങിയ ശേഷം മാത്രം ഹെല്‍മെറ്റ് ധരിക്കുക.
നനഞ്ഞ മുടിയില്‍ ഹെല്‍മെറ്റ് ധരിക്കുമ്പോള്‍ മുടിയ്ക്ക് കേട് സംഭവിക്കുന്നു. ഇന്‍ഫെഷന്‍ വരാന്‍ ഇടയാക്കുന്നു.
4. ഹെല്‍മെറ്റ് വൃത്തിയായി കഴുകി സൂക്ഷിക്കുക.
രണ്ടാഴ്ച്ച കൂടുമ്പോള്‍ ഹെല്‍മെറ്റ് ഷാംപു ഉപയോഗിച്ച് കഴുകുക.
5. ദൂര സ്ഥലങ്ങളില്‍ നിന്നും വന്ന ശേഷം നിര്‍ബന്ധമായും കുളിക്കുക.
6. സ്വയം ചികിത്സ പൂര്‍ണ്ണമായും ഒഴിവാക്കുക.
താരനും ഇന്‍ഫെക്ഷനും വരുമ്പോള്‍ സ്വയം ചികിത്സ ചെയ്യാതെ ഡോക്ടറെ കാണിക്കുക. സുരക്ഷ ഉറപ്പാക്കി കൊണ്ട് തലയോട്ടിയ്ക്ക് സമര്‍ദം ഉണ്ടാക്കാതെ ഹെല്‍മെറ്റ് ധരിക്കാന്‍ ശ്രമിക്കുക.

 

 

Latest