കാലാവസ്ഥ മോശമായതിനെ തുടർന്ന് വിമാനങ്ങൾ പുറപ്പെടുന്നതിന് കാലതാമസമുണ്ടെന്ന് ഇൻഡിഗോ, സ്പൈസ് ജെറ്റ് കമ്പനികൾ യാത്രക്കാർക്ക് മുന്നറിയിപ്പ് നലകി. യാത്രക്ക് പുറപ്പെടുന്നതിന് മുമ്പ് വിമാനത്തിന്റെ സമയക്രമം മാറിയോ എന്ന് പരിശോധിക്കണമെന്ന് കമ്പനി അറിയിപ്പിൽ പറയുന്നു. ചില സർവീസുകൾ റദ്ദാക്കിയതായും ചിലത് വഴിതിരിച്ചുവിട്ടതായും എയർ ഇന്ത്യയും അറിയിച്ചു.







