Connect with us

water logging

കനത്ത മഴ; കൊച്ചിയില്‍ വെള്ളംകയറി

തൃപ്പൂണിത്തുറയില്‍ വീടുകളില്‍ വെള്ളം കയറി.

Published

|

Last Updated

കൊച്ചി | ഇന്നലെ രാത്രി മുതല്‍ നിര്‍ത്താതെ പെയ്യുന്ന മഴയെ തുടര്‍ന്ന് കൊച്ചിയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. ഇടപ്പള്ളി, കലൂര്‍, എം ജി റോഡ്, തൃപ്പൂണിത്തുറ അടക്കമുള്ള സ്ഥലങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു.

തൃപ്പൂണിത്തുറയില്‍ വീടുകളില്‍ വെള്ളം കയറി. ഇവിടെ നിന്ന് ആളുകളെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. അതിനിടെ, ഇടുക്കിയിലെ നെടുങ്കണ്ടത്ത് വീടിന് മുകളിലേക്ക് മരം വീണു. ആളപായമില്ല.

എറണാകുളം, തൃശൂര്‍ ജില്ലകളില്‍ അതിതീവ്ര മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. മഴക്കാലപൂർവ ശുചീകരണം നടക്കാത്തതിനാൽ ഓടകളും മറ്റും അടഞ്ഞുകിടക്കുന്നതാണ് വെള്ളക്കെട്ടിന് പ്രധാന കാരണം. കൂടാതെ, റോഡിലെ നിർമാണ പ്രവർത്തനങ്ങളും വെള്ളക്കെട്ടിന് കാരണമാകുന്നു.

Latest