Connect with us

കണ്ണൂർ സർവകലാശാല അസോ. പ്രഫസർ നിയമനവുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയാ വർഗീസിനു ഹൈക്കോടതിയിൽ കനത്ത തിരിച്ചടി. കണ്ണൂര്‍ സര്‍വകലാശാലയില്‍ മലയാളം അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലുള്ള അവരുടെ നിയമനം ഹൈക്കോടതി റദ്ദാക്കി. അസോസിയേറ്റ് പ്രൊഫസർ നിയമനത്തിന്റെ റാങ്ക് പട്ടിക പുനപരിശോധിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. പുനപരിശോധനക്ക് ശേഷം മാത്രമേ തുടർ നടപടികൾ പാടുള്ളൂവെന്നും കോടതി വ്യക്തമാക്കി. അസോ. പ്രൊഫസർ തസ്തികയിൽ നിയമനം നേടാൻ പ്രിയ വർഗിസിന് വേണ്ടത്ര അധ്യാപന പരിചയമില്ലെന്ന് ആരോപിച്ച് നിയമന പട്ടികയിൽ രണ്ടാമതുള്ള ഡോ. ജോസഫ് സ്കറിയ നൽകിയ ഹർജിയിലാണ് കോടതിയുടെ നിർണായക ഉത്തരവ്.

വീഡിയോ കാണാം

Latest