Connect with us

Covid Kerala

സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ 100 ശതമാനം വര്‍ധനയെന്ന് ആരോഗ്യ മന്ത്രി

ഒമിക്രോണിനേക്കാള്‍ ഡെല്‍റ്റ വകഭേദമാണ് സംസ്ഥാനത്ത് നിലവിൽ കൂടുതലുള്ളത്.

Published

|

Last Updated

തിരുവനന്തപുരം | കഴിഞ്ഞയാഴ്ചയെ അപേക്ഷിച്ച് സംസ്ഥാനത്ത് കൊവിഡ്- 19 കേസുകളില്‍ നൂറ് ശതമാനം വര്‍ധനയെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എല്ലാ ജില്ലകളിലും കൊവിഡ് കേസുകൾ ഉയരുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമായി പാലിക്കണം. യാതൊരു കാരണവശാലും ആള്‍ക്കൂട്ടം അനുവദിക്കില്ല. അനാവശ്യ യാത്രകള്‍ ഒഴിവാക്കണം. 13 ജാഗ്രതാ കമ്മിറ്റികളുടെയും പ്രവര്‍ത്തനം പുനരാരംഭിക്കുമെന്നും അവര്‍ പറഞ്ഞു.

20- 40 പ്രായക്കാരിലാണ് കൊവിഡ് വര്‍ധിക്കുന്നത്. നിലവില്‍ സംസ്ഥാനത്ത് 416.63 മെട്രിക് ടണ്‍ ഓക്‌സിജന്‍ ഉത്പാദിപ്പിക്കുന്നുണ്ട്. സ്‌കൂളുകളുടെ കാര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ഒമിക്രോണിനേക്കാള്‍ ഡെല്‍റ്റ വകഭേദമാണ് സംസ്ഥാനത്ത് നിലവിൽ കൂടുതലുള്ളത്.

കേന്ദ്ര സര്‍ക്കാറിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് ലക്ഷണങ്ങളുള്ള മുഴുവനാളുകളെയും കൊവിഡ് പരിശോധനക്ക് വിധേയരാക്കും. ജീവിതശൈലി മരുന്നുകള്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്ന് വയോധികര്‍ക്ക് വീടുകളിലെത്തിച്ച് നല്‍കുമെന്നും മന്ത്രി അറിയിച്ചു.

---- facebook comment plugin here -----

Latest