Connect with us

Kerala

ഭാര്യാ സഹോദരനെ കൊന്ന് വീടിനകത്ത് കുഴിച്ചുമൂടി; പ്രതി പിടിയില്‍

ആര്യാട് സ്വദേശി ബിന്ദുമോനെ (40) കൊലപ്പെടുത്തിയ കേസിലെ പ്രതി മുത്തുകുമാറിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

Published

|

Last Updated

ചങ്ങനാശ്ശേരി | കോട്ടയം ചങ്ങനാശ്ശേരിയില്‍ യുവാവിനെ കൊലപ്പെടുത്തി വീടിനകത്ത് കുഴിച്ചുമൂടിയ കേസില്‍ പ്രതി പിടിയില്‍. ആര്യാട് സ്വദേശി ബിന്ദുമോനെ (40) കൊലപ്പെടുത്തിയ കേസിലെ പ്രതി മുത്തുകുമാറിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ബിന്ദുമോന്റെ സഹോദരീ ഭര്‍ത്താവാണ് മുത്തുകുമാര്‍. ആലപ്പുഴ നോര്‍ത്ത് സി ഐ. രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ബിന്ദുമോനെ കൊലപ്പെടുത്തിയ ശേഷം വീടിനുള്ളില്‍ കുഴിച്ചിട്ട ശേഷം കോണ്‍ക്രീറ്റ് ചെയ്ത് മൂടുകയായിരുന്നു. ഇന്നലെയാണ് പോലീസ് മൃദദേഹം കണ്ടെത്തിയത്. പ്രതിയെ ചങ്ങനാശ്ശേരി പോലീസിന് കൈമാറും.

ബിന്ദുകുമാറിനെ കാണാതായതുമായി ബന്ധപ്പെട്ട് ആലപ്പുഴ നോര്‍ത്ത് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ അന്വേഷണമാണ് കൊലപാതക സംഭവത്തിലേക്ക് എത്തിച്ചത്. അന്വേഷണത്തിനൊടുവില്‍ ബിന്ദു കുമാറിന്റെ ബൈക്ക് വാകത്താനത്തിന് അടുത്തുള്ള ഒരു തോട്ടില്‍ നിന്നും കണ്ടെത്തി. ബൈക്ക് അപകടത്തില്‍പ്പെട്ടതാണോയെന്ന സംശയത്തില്‍ പോലീസ് അന്വേഷണം നടത്തിയെങ്കിലും പിന്നീട് പ്രദേശത്തുള്ള ഇയാളുടെ ബന്ധുക്കളെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച മൊഴികളിലെ വൈരുധ്യമാണ് ബിന്ദു കുമാര്‍ കൊല്ലപ്പെട്ടെന്ന സംശയത്തിനിടയാക്കിയത്.

സഹോദരീ ഭര്‍ത്താവ് തന്നെയാണ് ബിന്ദു കുമാറിനെ കൊലപ്പെടുത്തിയതെന്നും മൃതദേഹം വീട്ടിലെ തറക്കടിയില്‍ കുഴിച്ചിട്ടിരിക്കുകയാണെന്നും പോലീസ് കണ്ടെത്തുകയായിരുന്നു.

 

Latest