Connect with us

Kerala

വിശ്വാസികള്‍ക്ക് വഴികാട്ടിയായി ഹയാത്തി ആപ്പ്

ഒരു വിശ്വാസിക്ക് ആവശ്യമായ പരമാവധി കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് ആപ്പ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

Published

|

Last Updated

കോഴിക്കോട് | മുസ്‌ലിം ജീവിതം അര്‍ഥപൂര്‍ണമാകുന്നത് പ്രാര്‍ഥനയും സത്യസന്ദേശപ്രചാരണങ്ങളും വഴിയാണ്. ഇത്തരത്തില്‍ വിശ്വാസികള്‍ക്ക് വഴികാട്ടിയാണ് ഹയാത്തി ആപ്പ്. മര്‍കസ് സമ്മേളനവേദിയില്‍ ആപ്പ് ലോഞ്ച് ചെയ്തു.

പ്രമുഖ പണ്ഡിതരുടെയും ഗവേഷകരുടെയും നേതൃത്വത്തില്‍ തയ്യാറാക്കിയ വിശുദ്ധ ഖുര്‍ആന്‍ ആശയ വിവര്‍ത്തനം, ഖുര്‍ആന്‍ പാരായണ സൗകര്യം, ദിനചര്യയുടെ ഭാഗമായ ദിക്‌റുകള്‍, മരണമടഞ്ഞവര്‍ക്കുള്ള പ്രാര്‍ഥനകളും ഹദ്‌യകളും വ്യവസ്ഥാപിതമായി സമര്‍പ്പിക്കാന്‍ ആപ്പില്‍ സൗകര്യമുണ്ട്. വ്യക്തിപരമായ വരവ്-ചെലവ് കണക്കുകള്‍, കുറി തുടങ്ങിയ സാമ്പത്തിക വ്യവഹാരങ്ങള്‍ എന്നിവയും ആപ്പിലൂടെ കൈകാര്യം ചെയ്യാം. മത-സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ കോണ്‍ടാക്ട് നമ്പറുകളും ആപ്പില്‍ ലഭ്യമാണ്.

ഒരു വിശ്വാസിക്ക് ആവശ്യമായ പരമാവധി കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് ആപ്പ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ആപ്പിന്റെ പരിഷ്‌കരിച്ച പതിപ്പാണ് പ്രകാശനം ചെയ്തത്. മര്‍കസ് അലുംനി ജിദ്ദ ചാപ്റ്ററാണ് ആപ്പിന്റെ അണിയറയില്‍. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്.

 

Latest