Connect with us

haridasan murder

ഹരിദാസന്‍ വധം: ഒന്നാം പ്രതി പോലീസുകാരനുമായി സംസാരിച്ചത് കൊലപാതകത്തിന് അര മണിക്കൂര്‍ മുമ്പ്

ആര്‍ എസ് എസ് പ്രവര്‍ത്തകനും ഒന്നാം പ്രതിയുമായ കെ ലിജേഷ് ആണ് സി പി ഒ സുരേഷുമായി കൃത്യത്തിന് മുമ്പായി നാല് മിനുട്ട് സംസാരിച്ചത്.

Published

|

Last Updated

തലശ്ശേരി | സി പി എം പ്രവര്‍ത്തകന്‍ പുന്നോല്‍ ഹരിദാസനെ വധിച്ച കേസിലെ ഒന്നാം പ്രതി പോലീസുകാരനുമായി കൃത്യത്തിന് അര മണക്കൂര്‍ മുമ്പ് ഫോണില്‍ സംസാരിച്ചതായി രേഖകള്‍. ആര്‍ എസ് എസ് പ്രവര്‍ത്തകനും ഒന്നാം പ്രതിയുമായ കെ ലിജേഷ് ആണ് സി പി ഒ സുരേഷുമായി കൃത്യത്തിന് മുമ്പായി നാല് മിനുട്ട് സംസാരിച്ചത്. അതേസമയം, ഫോണ്‍ സംഭാഷണം ഓര്‍മയില്ലെന്ന് സുരേഷ് പറഞ്ഞു. ഇയാളെ പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്.

അതേസമയം, ഹരിദാസനെ നേരത്തേയും വധിക്കാന്‍ ശ്രമം നടന്നതായി പ്രതികള്‍ മൊഴി നല്‍കി. ഈ മാസം 14നായിരുന്നു വധശ്രമം. അന്ന് പ്രത്യേക സംഘത്തെ ഒരുക്കി നിര്‍ത്തിയതായും പ്രതികള്‍ മൊഴി നല്‍കി. റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്.

Latest