Connect with us

Kerala

തെരുവു നായകളെ ഉപദ്രവിക്കുന്നത് തടവും പിഴയും ലഭിക്കാവുന്ന കുറ്റം: കേരള പോലീസ്

'തെരുവുനായകള്‍ ഉള്‍പ്പെടെയുള്ള മൃഗങ്ങളെ ഉപദ്രവിക്കുന്നതും വിഷം കുത്തിവച്ചോ മറ്റേതെങ്കിലും ക്രൂരമായ രീതിയിലോ കൊല്ലുന്നതും തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്'

Published

|

Last Updated

തിരുവനന്തപുരം | തെരുവു നായകളെ ഉപദ്രവിക്കുന്നതും കൊല്ലുന്നതും തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണെന്ന് പോലീസ്. സ്റ്റേറ്റ് പോലീസ് മീഡിയ സെന്ററിന്റെ ഫേസ് ബുക്ക് പേജിലാണ് ഈ മുന്നറിയിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘തെരുവു നായകള്‍ ഉള്‍പ്പെടെയുള്ള മൃഗങ്ങളെ ഉപദ്രവിക്കുന്നതും വിഷം കുത്തിവച്ചോ മറ്റേതെങ്കിലും ക്രൂരമായ രീതിയിലോ കൊല്ലുന്നതും തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്’- എന്നാണ് പോസ്റ്റിലുള്ളത്.

സംസ്ഥാനത്ത് തെരുവു നായ ശല്യവും ആക്രമണവും രൂക്ഷമായതിനാല്‍ പലയിടത്തും ഇവയെ കൂട്ടത്തോടെ കൊല്ലുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മുന്നറിയിപ്പ്.