Connect with us

National

ബ്രിജ് ഭൂഷനെതിരായ പീഡന പരാതി; കേസെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് ഗുസ്തി താരങ്ങള്‍

രണ്ടാം ദിവസവും ജന്തര്‍ മന്തറില്‍ പ്രതിഷേധത്തിലാണ് ഗുസ്തി താരങ്ങള്‍.

Published

|

Last Updated

ന്യൂഡല്‍ഹി| റസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷനെതിരായ പീഡന പരാതിയില്‍ കേസെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് ഗുസ്തി താരങ്ങള്‍. ഗുസ്തി താരങ്ങള്‍ നിലവില്‍ ജന്തര്‍ മന്തറില്‍ സമരത്തിലാണ്. താരങ്ങളുടെ പരാതിയില്‍ ഡല്‍ഹി പൊലീസ് അന്വേഷണം ആരംഭിച്ചു. മേല്‍നോട്ടസമിതിയുടെ റിപ്പോര്‍ട്ടിലും ഡല്‍ഹി പൊലീസിന്റെ അന്വേഷണത്തിലും പ്രതീക്ഷയില്ലെന്ന് ഗുസ്തി താരം ബജ്‌റംഗ് പൂനിയ പറഞ്ഞു.

രണ്ടാം ദിവസവും ജന്തര്‍ മന്തറില്‍ പ്രതിഷേധത്തിലാണ് ഗുസ്തി താരങ്ങള്‍. ഗുസ്തി താരങ്ങളുടെ പരാതിയില്‍ ഡല്‍ഹി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നീതി കിട്ടും വരെ രാപ്പകല്‍ സമരം തുടരുമെന്ന് താരങ്ങള്‍ വ്യക്തമാക്കി. പ്രായപൂര്‍ത്തിയാകത്ത കുട്ടിയടക്കം ഏഴുപേര്‍ പരാതി നല്‍കി 60 മണിക്കൂര്‍ കഴിഞ്ഞിട്ടും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്ത ഡല്‍ഹി പൊലീസിന്റെ അന്വേഷണത്തില്‍ പ്രതീക്ഷയില്ലെന്ന് ബജ്‌റംഗ് പുനിയ പറഞ്ഞു.

 

 

---- facebook comment plugin here -----

Latest