Ongoing News
ഹജ്ജ്: അറഫയിലെ മസ്ജിദുന്നമിറയില്‍ ശൈഖ് സഈദ് അല്‍ സുഹൈര്‍ ളുഹര്‍ ബാങ്ക് വിളിക്കും
മസ്ജിദുന്നമിറയില്‍ നടക്കുന്ന ഖുതുബക്കും നിസ്‌കാരത്തിനും സഊദിയിലെ മുതിര്‍ന്ന പണ്ഡിതനും മസ്ജിദുല്‍ ഹറമിലെ ഇമാമുമായ ശൈഖ് ഡോ: മാഹിര്‍ ബിന്‍ ഹമദ് അല്‍മുഹൈഖ്ലി നേതൃത്വം നല്‍കും.
അറഫ | ജനലക്ഷങ്ങള്‍ സംഗമിക്കുന്ന അറഫയിലെ മസ്ജിദുന്നമിറയില്‍ ശൈഖ് സഈദ് അല്‍ സുഹൈര്‍ ളുഹര്‍ ബാങ്ക് വിളിക്കുമെന്ന് ഹജ്ജ് മന്ത്രാലയം അറിയിച്ചു
അന്ത്യപ്രവാചകര്‍ മുഹമ്മദ് നബി (സ) തങ്ങളുടെ വിടവാങ്ങല്‍ പ്രസംഗത്തെ അനുസ്മരിച്ച് അറഫയിലെ മസ്ജിദുന്നമിറയില്‍ നടക്കുന്ന ഖുതുബക്കും നിസ്‌കാരത്തിനും സഊദിയിലെ മുതിര്‍ന്ന പണ്ഡിതനും മസ്ജിദുല്‍ ഹറമിലെ ഇമാമുമായ ശൈഖ് ഡോ: മാഹിര്‍ ബിന്‍ ഹമദ് അല്‍മുഹൈഖ്ലിയാണ് നേതൃത്വം നല്‍കുക.
---- facebook comment plugin here -----