Saudi Arabia
ഹജ്ജ്: ഇറാഖില്‍ നിന്നുള്ള ആദ്യ തീര്‍ത്ഥാടക സംഘം അറാര്‍ വഴി സഊദിയിലെത്തി
ഈ വര്‍ഷത്തെ ഹജ്ജ് സീസണില്‍ തീര്‍ഥാടകരെ സ്വീകരിക്കുന്നതിന് അവരുടെ നടപടിക്രമങ്ങള്‍ സുഗമമാക്കുന്നതിനുമുള്ള സന്നദ്ധത ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട്‌സ് സ്ഥിരീകരിച്ചു
അറാര്‍ | ഇറാഖില്‍ നിന്നുള്ള ആദ്യ ഹജ്ജ് തീര്‍ത്ഥാടക സംഘം സഊദി-ഇറാഖ് അതിര്‍ത്തി ക്രോസിംഗിലെ അറാര്‍ വഴി സഊദിയിലെത്തി. ആദ്യ സംഘത്തെ വിവിധ മന്ത്രാലയങ്ങളുടെ നേതൃത്വത്തില്‍ സ്വീകരിച്ചു
ഈ വര്‍ഷത്തെ ഹജ്ജ് സീസണില്‍ തീര്‍ഥാടകരെ സ്വീകരിക്കുന്നതിന് അവരുടെ നടപടിക്രമങ്ങള്‍ സുഗമമാക്കുന്നതിനുമുള്ള സന്നദ്ധത ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട്‌സ് സ്ഥിരീകരിച്ചു. അന്താരാഷ്ട്ര പ്രവേശന തുറമുഖങ്ങളില്‍ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് സജ്ജീകരിക്കുന്നതിനാല്‍ തീര്‍ത്ഥാടകരുടെ പ്രവേശനം വളരെ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും മന്ത്രാലയം വ്യക്തമാക്കി
പുണ്യ ഭൂമിയിലേക്കുള്ള തീര്‍ത്ഥാടകരുടെ യാത്രകള്‍ സുഗമമാക്കുന്നതിനായി രാജ്യത്തെ കര മാര്‍ഗ്ഗമുള്ള അയല്‍ രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്ന വിപുലമായ റോഡ് ശൃംഖല നേരത്തെ സജ്ജമാക്കിയതായി സഊദി അറേബ്യയുടെ റോഡ്സ് ജനറല്‍ അതോറിറ്റി (ആര്‍ജിഎ) അറിയിച്ചു






