Connect with us

Ongoing News

ഗോള്‍ മഴ പെയ്യിച്ച് ഗണ്ണേഴ്‌സ്; ക്രിസ്റ്റല്‍ പാലസിനെ തുരത്തിയത് 4-1ന്

ബുകായോ സാക രണ്ട് ഗോളും ഗബ്രിയേല്‍ മാര്‍ടിനെലി, ഗ്രാനിറ്റ് ഷാക എന്നിവര്‍ ഓരോ ഗോളും നേടി.

Published

|

Last Updated

ലണ്ടൻ | ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ക്രിസ്റ്റല്‍ പാലസിനെ തുരത്തി ആഴ്‌സണല്‍. പോയിന്റ് പട്ടികയില്‍ ഒന്നാമതുള്ള ആഴ്‌സണല്‍ 4-1നാണ് 12ാം സ്ഥാനത്തുള്ള ക്രിസ്റ്റല്‍ പാലസിനെ പരാജയപ്പെടുത്തിയത്.

ആഴ്‌സണലിനായി ബുകായോ സാക രണ്ട് ഗോളും ഗബ്രിയേല്‍ മാര്‍ടിനെലി, ഗ്രാനിറ്റ് ഷാക എന്നിവര്‍ ഓരോ ഗോളും നേടി.

63ാം മിനുട്ടില്‍ ജെഫ്രി ഷ്‌ലുപ്പാണ് ക്രിസ്റ്റല്‍ പാലസിന്റെ ആശ്വാസ ഗോള്‍ നേടിയത്.

ഇതോടെ, എട്ട് പോയിൻ്റിന്റെ ലീഡുമായി ആഴ്സണൽ കിരീടത്തിലേക്ക് ഒരുപടി കൂടി മുന്നിലായി.