Kerala
ജി എസ് ടി ഓഫീസുകള്‍ നാളെ തുറന്നുപ്രവര്‍ത്തിക്കും
തീരുമാനം ആംനെസ്റ്റി പദ്ധതികള്‍ തിങ്കളാഴ്ച അവസാനിക്കുന്ന സാഹചര്യത്തില്‍

തിരുവനന്തപുരം | സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച ആംനെസ്റ്റി പദ്ധതികള്‍ തിങ്കളാഴ്ച അവസാനിക്കുന്ന സാഹചര്യത്തില്‍ നികുതിദായകരുടെസഹായത്തിനും സംശയ നിവാരണത്തിനുമായി സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ ആംനെസ്റ്റിയുമായി ബന്ധപ്പെട്ട ജി എസ് ടി ഓഫീസുകള്‍ നാളെ തുറന്നുപ്രവര്‍ത്തിക്കും.
ജനറല്‍ആംനെസ്റ്റി, ഫ്‌ളഡ് സെസ്സ് ആംനെസ്റ്റി, ബാര്‍ ഹോട്ടല്‍ ആംനെസ്റ്റി, ഡിസ്റ്റിലറി അരിയര്‍ സെറ്റില്‍മെന്റ് സ്‌കീം എന്നീ നാല് തരത്തിലുള്ള ആംനെസ്റ്റി പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ജി എസ് ടി ആംനെസ്റ്റിക്കായുള്ള അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതിയും തിങ്കളാഴ്ചയാണ്.
---- facebook comment plugin here -----