Connect with us

Kuwait

ഹരിത കുവൈത്ത്: 2000 സിദ്രകൾ നട്ടുപിടിപ്പിക്കുന്നതിന് ക്യാമ്പയിനുമായി പബ്ലിക് അതോറിറ്റിഫോർ യൂത്ത് 

ഫോർ എ ഗ്രീൻ കുവൈത്ത് എന്ന മുദ്രാവാക്യം ഉയർത്തി 36 വോളണ്ടിയർ മാരുടെ പങ്കാളിതത്തോടെയാണ് ആക്റ്റിവിസ്റ്റ് ഉബൈദ് അൽ ഷമ്മരിയുടെ സഹകരണത്തോടെ ക്യാമ്പയിൻ നടത്തുന്നത്.

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്ത് അൽ അരിഫ്ജാൻ ഏരിയയിലെ സിദ്ർ റിസർവിൽ 2000 സിദ്റകൾ നട്ടുപിടിപ്പിക്കുന്നതിനുള്ള ക്യാമ്പയ്‌നുമായിപബ്ലിക് അതോറിറ്റി ഫോർ യൂത്ത്. ഫോർ എ ഗ്രീൻ കുവൈത്ത് എന്ന മുദ്രാവാക്യം ഉയർത്തി 36 വോളണ്ടിയർ മാരുടെ പങ്കാളിതത്തോടെയാണ് ആക്റ്റിവിസ്റ്റ് ഉബൈദ് അൽ ഷമ്മരിയുടെ സഹകരണത്തോടെ ക്യാമ്പയിൻ നടത്തുന്നത്.

പുതിയ കുവൈത്ത് 2035 എന്ന വിഷൻ സാക്ഷാൽകരിക്കുന്നതിനും രാജ്യം പുനർ നിർമ്മിക്കുന്നതിലും യുവാക്കളെ ഉൾപെടുത്തുന്നതിനും വേണ്ടിയാണ് ഈ പങ്കാളിത്തം ഉറപ്പാക്കുന്നതെന്ന് അതോറിറ്റി വക്താവ് അസ്സർ അൽ അൻസാരി പറഞ്ഞു. സർക്കാർ. സർക്കാരിതര ഏജൻസികളുമായും യും യുവ സമൂഹത്തിനായിപ്രവർത്തിക്കുന്നതിനു പൊതു താത്പര്യമുള്ള അസോഷിയേഷനുകളു മായും അതോറിറ്റി എപ്പോഴും സഹകരിക്കുന്നുണ്ട്. യുവാക്കളുടെ ഊർജം ഉൾകൊള്ളുന്നതിന്നും അവരുടെ കഴിവുകൾ വികസിപ്പിക്കുന്നതിനും ഒഴിവ് സമയം അവർക്കും സമൂഹത്തിനും വേണ്ടി ചെലവഴിക്കുന്നതിനും വേണ്ടിയാണ് അതോറിറ്റിപ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റിപ്പോർട്ട് : ഇബ്രാഹിം വെണ്ണിയോട്

---- facebook comment plugin here -----

Latest