Ongoing News
പേരക്കുട്ടിയുടെ മരണവാര്‍ത്തയറിഞ്ഞ വല്യുപ്പ ഹൃദയാഘാതം മൂലം മരിച്ചു
ബസ് തട്ടിവീണ കുട്ടിയുടെ ശരീരത്തിലൂടെ ചക്രം കയറിയിറങ്ങി
തിരൂര്‍| പേരക്കുട്ടിയുടെ മരണവാര്‍ത്തയറിഞ്ഞ വല്യുപ്പ ഹൃദയാഘാതത്തെ തൂടര്‍ന്ന് മരിച്ചു. മലപ്പുറം തിരൂര്‍ ചേന്നര എന്‍ഒസി പടിയിലെ പുത്തന്‍പീടിയേക്കല്‍ അന്‍വറിന്റെ മകന്‍ മുഹമ്മദ് റിഹാന്‍ (10) ഇന്നലെയാണ് മരിച്ചത്.
സൈക്കിളില്‍ പോവുകയായിരുന്ന റിഹാനെ പുറത്തൂരില്‍ നിന്നും തിരൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ബസ് തട്ടിവീണ കുട്ടിയുടെ ശരീരത്തിലൂടെ ചക്രം കയറിയിറങ്ങി. ഉടന്‍ തന്നെ ആലത്തിയൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മരണവാര്‍ത്തയറിഞ്ഞ കുട്ടിയുടെ വല്യുപ്പ ഹനീഫ എന്ന കുഞ്ഞിപ്പയെ (70) ഹൃദയാഘാത തൂടര്‍ന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ മരിക്കുകയായിരുന്നു.
---- facebook comment plugin here -----



