Connect with us

Kerala

സ്‌കൂളില്‍ നിന്ന് ഉച്ച ഭക്ഷണം കഴിച്ച ഇരുപതോളം വിദ്യാര്‍ഥികള്‍ക്കു ഭക്ഷ്യ വിഷബാധ

കോളിയാടി മാര്‍ ബസേലിയോസ് എ യു പി സ്‌കൂളിലെ വിദ്യാര്‍ഥികളെയാണ് പനിയും ചര്‍ദ്ദിയും വയറിളക്കവും ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

Published

|

Last Updated

വയനാട് | സ്‌കൂളില്‍ നിന്ന് ച്ച ഭക്ഷണം കഴിച്ച ഇരുപതോളം വിദ്യാര്‍ഥികളെ ഭക്ഷ്യ വിഷബാധ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോളിയാടി മാര്‍ ബസേലിയോസ് എ യു പി സ്‌കൂളിലെ വിദ്യാര്‍ത്ഥികളെയാണ് പനിയും ചര്‍ദ്ദിയും വയറിളക്കവും ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച കുട്ടികളെ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലും സമീപത്തെ മറ്റ് സ്വകാര്യ ആശുപത്രികളിലുമായാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

സ്‌കൂളില്‍ നിന്ന് കഴിച്ച ഭക്ഷണത്തില്‍ നിന്നോ കുടിവെള്ളത്തില്‍ നിന്നോ ആകാം വിഷബാധയേറ്റതെന്നാണ് പ്രാഥമിക നിഗമനം. വിദ്യാര്‍ഥികള്‍ക്ക് പെട്ടെന്ന് തന്നെ ഒരേ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതോടെ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും ചേര്‍ന്ന് ഉടന്‍ തന്നെ ആശുപത്രികളില്‍ എത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കുട്ടികളുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്നും ആരുടെയും നില ഗുരുതരമല്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

 

Latest