Connect with us

National

കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ പരസ്യ പ്രതിഷേധം; അഭിജിത് ദീപ്കെ ഇന്ന് രാവിലെ ഡല്‍ഹിയിലെത്തും

പാര്‍ട്ടി സ്ഥാപകന്‍ അഭിജിത് ദീപ്കെ വിമാനത്താവളത്തില്‍ നിന്ന് നേരെ പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനില്‍ എത്തി ജന്തര്‍മന്തിറില്‍ പ്രതിഷേധത്തിന് അനുമതി തേടുമെന്നാണ് വിവരം.

Published

|

Last Updated

ന്യൂഡല്‍ഹി| കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ ആദ്യ പരസ്യ പ്രതിഷേധം ഇന്ന്. പ്രതിഷേധത്തിന് നേതൃത്വം നല്‍കാന്‍ പാര്‍ട്ടി സ്ഥാപകന്‍ അഭിജിത് ദീപ്കെ രാവിലെ ഡല്‍ഹിയിലെത്തും. അദ്ദേഹം വിമാനത്താവളത്തില്‍ നിന്ന് നേരെ പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനില്‍ എത്തി ജന്തര്‍മന്തിറില്‍ പ്രതിഷേധത്തിന് അനുമതി തേടുമെന്നാണ് വിവരം.

പോലീസ് ഇതുവരെ പ്രതിഷേധത്തിന് അനുമതി നല്‍കിയിട്ടില്ല. അനുമതി തേടി ഇതുവരെ ആരും സമീപിച്ചിട്ടില്ലെന്നാണ് പോലീസ് വൃത്തങ്ങള്‍ പറയുന്നത്. കോക്രോച്ച് പാര്‍ട്ടി പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തില്‍ ഡല്‍ഹി പോലീസ് അതീവ ജാഗ്രതയിലാണ്. പ്രദേശത്ത്
ആയിരത്തിലധികം പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.

അതേസമയം പ്രതിഷേധം സമാധാനപരമായി നടത്താനാണ് സിജെപിയുടെ തീരുമാനം. കോക്രോച്ച് പാര്‍ട്ടിക്ക് പിന്തുണയുമായി സമാജ്‌വാദി പാര്‍ട്ടിയും ശിവസേന നേതാവ് ആദിത്യ താക്കറെയും രംഗത്തെത്തിയിട്ടുണ്ട്.

Content Highlights:
The Cockroach Janata Party led by founder Abhijit Dipke is staging its first public protest in Delhi demanding the resignation of Education Minister Dharmendra Pradhan. Delhi Police has deployed over a thousand personnel and heightened security around Jantar Mantar. Samajwadi Party and Shiv Sena leader Aaditya Thackeray have extended their support.

 

Latest