Kerala
പുനര്‍ നിയമനം തേടിയ ഉന്നതര്‍ തെറിക്കും; ഉഷ ടൈറ്റസിനെ അസാപ് സി എം ഡി സ്ഥാനത്ത് നിന്ന് നീക്കി
വിരമിച്ചവര്‍ക്ക് വിവിധ മേഖലകളില്‍ ഇടതു സര്‍ക്കാര്‍ ഇത്തരത്തില്‍ പുനര്‍ നിയമനം നല്‍കിയതു പരിശോധിച്ച് നീങ്ങാനാണ് സര്‍ക്കാര്‍ ശ്രമം
തിരുവനന്തപുരം | വിരമിച്ച ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഇടതു സര്‍ക്കാര്‍ നല്‍കിയ പുനര്‍ നിയമനങ്ങള്‍ റദ്ദാക്കുന്നതിന്റെ ആദ്യ പടിയായി സര്‍ക്കാര്‍ ഉഷ ടൈറ്റസിനെ അസാപ് സി എം ഡി സ്ഥാനത്ത് നിന്ന് നീക്കി.
ഉന്നത വിദ്യാഭ്യാസ സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിച്ച ഉഷ ടൈറ്റസിനെ പിണറായി സര്‍ക്കാരിന്റെ കാലത്ത് അസാപ് സി എം ഡിയാക്കിയതിനെതിരെ യു ഡി എഫ് പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഇന്നാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഇറങ്ങിയത്. വിരമിച്ചവര്‍ക്ക് വിവിധ മേഖലകളില്‍ ഇടതു സര്‍ക്കാര്‍ ഇത്തരത്തില്‍ പുനര്‍ നിയമനം നല്‍കിയതു പരിശോധിച്ച് നീങ്ങാനാണ് സര്‍ക്കാര്‍ ശ്രമം. ഇക്കാര്യത്തില്‍ പരിശോധനകള്‍ നടത്തുമെന്ന് അധികാരത്തിലേറിയ സമയത്ത് തന്നെ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇഷ്ടക്കാര്‍ക്ക് പുനര്‍ നിയമനം നടത്തുന്നുവെന്ന കുറ്റപ്പെടുത്തലും ഇക്കാര്യത്തില്‍ ഉണ്ടായിരുന്നു.
അന്നത്തെ ചീഫ് സെക്രട്ടറിയുടെ എതിര്‍പ്പ് തള്ളി ഉഷ ടൈറ്റന്‍സിന് വേണ്ടി മാത്രമാണ് അസാപിനെ കമ്പനിയാക്കിയത് എന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു. സ്‌കൂളുകളിലും കോളജുകളിലും നൈപുണ്യ വികസനം, പരിശീലനം തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ക്ക് മാര്‍ഗ നിര്‍ദേശം എന്നിവ ലക്ഷ്യമിട്ട് 2012 ലാണ് ഉന്നത വിദ്യാഭ്യസ വകുപ്പിന് കീഴില്‍ അസാപ്പ് രൂപീകരിച്ചത്.
Content Highlights:
The Kerala government has removed retired official Usha Titus from the post of ASAP CMD. This move marks the initial phase of canceling controversial post-retirement reappointments granted during the LDF regime. The UDF had previously raised strong protests against her appointment to the role.







