Connect with us

Techno

ഗൂഗ്ള്‍ പിക്‌സല്‍ 7 പ്രി ഓര്‍ഡര്‍ ഓഫറുകള്‍ പ്രഖ്യാപിച്ചു

9,999 രൂപ വിലയുള്ള പിക്‌സല്‍ ബഡ്‌സ് എ സീരീസ് 5,999 രൂപക്ക് ലഭിക്കും

Published

|

Last Updated

മുംബൈ | ഗൂഗ്ള്‍ പിക്‌സല്‍ 7, പിക്‌സല്‍ 7 പ്രോ എന്നിവയുടെ പ്രി ഓര്‍ഡര്‍ ഓഫറുകള്‍ പ്രഖ്യാപിച്ചു. നാളെയാണ് ഇവ അവതരിപ്പിക്കുക. ഇന്ത്യയിലും ലഭ്യമാകും.

നാല് വര്‍ഷത്തിനിടെ ആദ്യ മുന്‍നിര സ്മാര്‍ട്ട്‌ഫോണാണ് ഗൂഗ്ള്‍ രാജ്യത്ത് അവതരിപ്പിക്കുന്നത്. പുതിയ ഫോണുകള്‍ പ്രി ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് ഗൂഗ്‌ളിന്റെ ഫിറ്റ്ബിറ്റ് ഇന്‍സ്പിയര്‍2, പിക്‌സല്‍ ബഡ്‌സ് എ സീരീസ് ഡി ഡബ്ല്യു എസ് ഇയര്‍ഫോണുകള്‍ എന്നിവക്ക് ഇളവുകള്‍ ലഭിക്കും. 9,999 രൂപ വിലയുള്ള പിക്‌സല്‍ ബഡ്‌സ് എ സീരീസ് 5,999 രൂപക്ക് ലഭിക്കും.

7,999 രൂപ വിലയുള്ള ഫിറ്റ്ബിറ്റ് ഇന്‍സ്പിയര്‍ 2 വിയറബ്ള്‍ ഫിറ്റ്‌നസ് ട്രാക്കര്‍ 4,999 രൂപക്ക് ലഭിക്കും. പിക്‌സല്‍ 7, പ്രോ എന്നിവയുടെ ഡെലിവറിക്ക് ശേഷം ലഭിക്കുന്ന കൂപ്പണുകല്‍ മുഖേനയാണ് ഈ ഇളവുകള്‍ ലഭിക്കുക. ഗൂഗ്ള്‍ പിക്‌സല്‍ വാച്ചും പുറത്തിറക്കുന്നുണ്ട്.