Connect with us

gendral nutral

ജെന്‍ഡര്‍ ന്യൂട്രല്‍ ചര്‍ച്ച സി പി എം അജന്‍ഡ: ഇ ടി

'എം കെ മുനീറിന്റേയും പി എം എ സലാമിന്റേയും പരാമര്‍ശങ്ങളില്‍ അവര്‍ തന്നെ വിശദീകരിക്കട്ടെ'

Published

|

Last Updated

മലപ്പുറം|  ജന്‍ഡര്‍ ന്യൂട്രല്‍ ചര്‍ച്ച സി പി എം അജന്‍ഡയുടെ ഭാഗമാണെന്ന് മുസ്ലിം ലീഗ് ദേശീയ ട്രഷറര്‍ ഇ ടി മുഹമ്മദ് ബഷീര്‍. സമത്വം വേണ്ടത് തുല്യവേതനം നല്‍കുന്ന കാര്യത്തിലാണ്. അത്തരം കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുന്നതിന് പകരം ചര്‍ച്ച വഴി തിരിച്ചുവിടാനാണ് സര്‍ക്കാറിന്റെ നീക്കമെന്നും ഇ ടി പറഞ്ഞു. എം കെ മുനീര്‍, പി എം സലാം എന്നിവര്‍ പറഞ്ഞതില്‍ അവര്‍ തന്നെ വിശദീകരണം നല്‍കട്ടെയെന്നും ഇ ടി കൂട്ടിച്ചേര്‍ത്തു.

ജെന്‍ഡര്‍ ന്യൂട്രല്‍ എന്ന പേരില്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുമിച്ചിരുത്താന്‍ അനുവദിക്കില്ലെന്നായിരുന്നു പി എം എ സലാം ഇന്ന് പ്രതികരിച്ചത്. ജെന്‍ഡര്‍ ന്യൂട്രാലിറ്റി നടപ്പാക്കിയാല്‍ കുട്ടികളുടെ ശ്രദ്ധ പാളിപ്പോകും. ആണും പെണ്ണും ഒന്നിച്ചിരിക്കുന്നത് അപകടമാണ്. ജെന്‍ഡര്‍ ന്യൂട്രാലിറ്റി നടപ്പാക്കിയാല്‍ വിദ്യാര്‍ഥികള്‍ക്ക് സ്വഭാവദൂഷ്യമുണ്ടാവുമെന്നും സലാം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

Latest