National
ശരദ് പവാറുമായി കൂടിക്കാഴ്ച്ച നടത്തി ഗൗതം അദാനി
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് വിഷയത്തില്‍ ശരദ് പവാര്‍ അടുത്തിടെ അദാനിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.
ന്യൂഡല്‍ഹി| എന്‍സിപി അധ്യക്ഷനും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി. മുംബൈയിലെ സില്‍വര്‍ ഓക്ക് വസതിയില്‍ വച്ചാണ് അദാനി, പവാറിനെ കണ്ടത്.
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് വിഷയത്തില്‍ ശരദ് പവാര്‍ അടുത്തിടെ അദാനിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. തൊട്ടുപിന്നാലെയാണ് അദാനിയുടെയും ശരദ് പവാറിന്റെയും കൂടിക്കാഴ്ച്ച.







