Connect with us

National

മഹുവക്ക് പൂര്‍ണ പിന്തുണ; എന്തും ചെയ്യാനുള്ള ഭൂരിപക്ഷം എന്നുമുണ്ടാകുമെന്ന് ബി ജെ പി കരുതേണ്ട: മമത

ബി ജെ പിയുടേത് പ്രതികാര രാഷ്ട്രീയമാണ്. ജനാധിപത്യത്തെ വഞ്ചിക്കുന്ന നടപടിയാണിത്.

Published

|

Last Updated

കൊല്‍ക്കത്ത | പാര്‍ലിമെന്റില്‍ നിന്ന് പുറത്താക്കപ്പെട്ട മഹുവ മൊയ്ത്രക്ക് പൂര്‍ണ പിന്തുണയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി. ബി ജെ പിയുടേത് പ്രതികാര രാഷ്ട്രീയമാണ്. ജനാധിപത്യത്തെ വഞ്ചിക്കുന്ന നടപടിയാണിത്.

ഒറ്റക്കെട്ടായി മഹുവയെ പിന്തുണച്ച ‘ഇന്ത്യ’ സഖ്യത്തെ അഭിനന്ദിക്കുന്നതായും മമത ബാനര്‍ജി പറഞ്ഞു.

എന്തും ചെയ്യാനുള്ള ഭൂരിപക്ഷം എന്നുമുണ്ടാകുമെന്ന് ബി ജെ പി കരുതേണ്ട. മഹുവക്ക് പാര്‍ട്ടിയുടെ സമ്പൂര്‍ണ പിന്തുണയുണ്ടെന്നും മമത വ്യക്തമാക്കി.

Latest