Connect with us

Oman

ഒമാനില്‍ ഇനി ഇന്ധനവും വിളിപ്പുറത്ത്

Published

|

Last Updated

മസ്‌കത്ത് | ആവശ്യക്കാര്‍ക്ക് ഇന്ധനം എത്തിച്ചുനല്‍കുന്ന സേവനം ആരംഭിച്ച് അല്‍ മഹ പെട്രോളിയം പ്രൊഡക്ട്സ് മാര്‍ക്കറ്റിംഗ് കമ്പനി. ആപ്പ് വഴി ഓര്‍ഡര്‍ ചെയ്താല്‍ ഇന്ധനം നിറച്ച വാഹനം നിങ്ങള്‍ക്കരികിലേക്ക് എത്തും. കാറിനുള്ള ഇന്ധനമാണ് ലഭിക്കുക. നിലവില്‍ അല്‍ മവാലിഹ് നോര്‍ത്ത്, അല്‍ ഹെയ്ല്‍, അല്‍ മൗജ് എന്നിവിടങ്ങളിലാണ് ഈ സേവനം ലഭിക്കുക. മറ്റ് മേഖലകളിലേക്കും ഗവര്‍ണറേറ്റുകളിലേക്കും ക്രമേണ വ്യാപിപ്പിക്കും.

ഒരു വാഹനത്തിന് ഒരു റിയാല്‍ ആണ് ഡെലിവറി ഫീസ്. സമാന സ്ഥലത്ത് ഒന്നിലേറെ വാഹനങ്ങളുണ്ടെങ്കില്‍ 500 ബൈസ ഫീസ് ഈടാക്കും.

 

 

Latest