Connect with us

Kerala

സംസ്ഥാനത്ത് വിവിധ ജില്ലകളിലായി പോക്‌സോ കേസുകളില്‍ നാല് പേര്‍ അറസ്റ്റില്‍

എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലായി രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് അറസ്റ്റ്

Published

|

Last Updated

തിരുവനന്തപുരം |  സംസ്ഥാനത്ത് വിവിധ ജില്ലകളായി രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ നാല് പേര്‍ പിടിയില്‍. എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലായി രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് അറസ്റ്റ്

ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ എത്തിച്ച് പലതവണ പീഡിപ്പിക്കുകയും ഗര്‍ഭിണിയാക്കുകയും ചെയ്ത കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തതു. ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ എത്തിച്ച് പലതവണ പീഡിപ്പിക്കുകയും ഗര്‍ഭിണിയാക്കുകയും ചെയ്ത കേസിലാണ് 21 വയസ്സുകാരനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു

വയനാട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ദമ്പതികളാണ് അറസ്റ്റില്‍ ആയത്. പൂതാടി സ്വദേശികളായ പ്രജിത്തന്‍, ഭാര്യ സുജ്ഞാന എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ ഉപദ്രവിച്ച വിവരം കുട്ടി കൗണ്‍സിലിംഗില്‍ ആണ് വെളിപ്പെടുത്തിയത് . ഈ കേസില്‍ നേരത്തെ പിടിയിലായ സുരേഷ് റിമാന്‍ഡിലാണ്

കോഴിക്കോട് 16 വയസ്സുകാരിയായ പെണ്‍കുട്ടിയെ അശ്ലീല വീഡിയോ കാണിച്ച കേസില്‍ ബേങ്ക് ജീവനക്കാരനാണ് അറസ്റ്റിലായത്. നാദാപുരം സ്വദേശി ദീപക് സുരേഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കേരള ബേങ്കിന്റെ പാറക്കടവ് ശാഖയിലെ ജീവനക്കാരനാണ്.

 

Latest