Connect with us

Kerala

മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബൈയിലേക്ക് യാത്ര തിരിച്ചു

വിവിധ ജില്ലകളിലെ പൊതുപരിപാടികള്‍ മാറ്റിവച്ചാണ് മുഖ്യമന്ത്രിയുടെ യാത്ര.

Published

|

Last Updated

തിരുവനന്തപുരം| സ്വകാര്യ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബൈയിലേക്ക് യാത്ര തിരിച്ചു. കുടുംബത്തോടൊപ്പം പുലര്‍ച്ചെ കൊച്ചി വിമാനത്താവളത്തില്‍ നിന്നാണ് യാത്ര. വിവിധ ജില്ലകളിലെ പൊതുപരിപാടികള്‍ മാറ്റിവച്ചാണ് മുഖ്യമന്ത്രിയുടെ യാത്ര. പൊതുപരിപാടികള്‍ പിന്നീട് നടത്തുമെന്നാണ് ലഭിക്കുന്ന വിവരം.

മുഖ്യമന്ത്രിയുടേത് സ്വകാര്യ യാത്രയാണെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. മടങ്ങിവരുന്നത് എന്നാണെന്ന് വ്യക്തമാക്കിയിട്ടില്ല. മുഖ്യമന്ത്രിയുടെ ദുബൈ യാത്രക്ക് ഇന്നലെ വൈകിട്ടോടെയാണ് കേന്ദ്ര സര്‍ക്കാറിന്റെ അനുമതി ലഭിച്ചത്.

 

 

 

---- facebook comment plugin here -----

Latest