Connect with us

National

അമേഠിയിലെ കോണ്‍ഗ്രസ് ഓഫീസിനുനേരെ ആക്രമണം

ഓഫീസിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ അക്രമികള്‍ അടിച്ചുതകര്‍ത്തു.

Published

|

Last Updated

അമേഠി| ഉത്തര്‍പ്രദേശിലെ അമേഠിയിലെ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസിനുനേരെ ആക്രമണം. ഞായറാഴ്ച രാത്രിയോടെയാണ് ആക്രമണമുണ്ടായത്. ഓഫീസിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ അക്രമികള്‍ അടിച്ചുതകര്‍ത്തു. സംഭവത്തിന് പിന്നില്‍ ബി.ജെ.പി പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

സംഭവശേഷം നിരവധി പാര്‍ട്ടി പ്രവര്‍ത്തകര്‍ ഓഫീലേക്ക് എത്തി. കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പ്രദീപ് സിംഗല്‍ ഓഫീസിലെത്തി. സിഒ സിറ്റി മായങ്ക് ദ്വിവേദിക്കൊപ്പം പോലീസ് സേനയും സ്ഥലത്തെത്തി പാര്‍ട്ടി പ്രവര്‍ത്തകരുമായി സംസാരിച്ചു. ആക്രമണത്തില്‍ അന്വേഷണം നടത്തുമെന്നും അക്രമികള്‍ക്കെതിരെ നടപടിയെടുക്കുമെന്നും പ്രവര്‍ത്തകര്‍ക്ക് പോലീസ് ഉറപ്പ് നല്‍കി. സംഭവ സ്ഥലത്ത് പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.

 

 

 

Latest