Club House
ക്ലബ്ബ് ഹൗസിലുടെ ഭിന്നിപ്പും സ്പര്‍ധയും വളര്‍ത്തുന്നു; റൂമുകള്‍ നിരീക്ഷണത്തിലെന്ന് കേരള പോലീസ്
റൂമുകള്‍ സൈബര്‍ ഷാഡോ പോലീസിന്റെ നിരീക്ഷണത്തിലാണെന്ന് കേരള പോലീസ്
തിരുവനന്തപുരം | സമൂഹ മാധ്യമമായ ക്ലബ് ഹൗസില്‍ തീവ്രസ്വഭാവമുള്ള ഗ്രൂപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി കേരള പോലീസ്. ക്ലബ്ബ് ഹൗസില്‍ സമൂഹത്തില്‍ ഭിന്നിപ്പും സ്പര്‍ധയും വളര്‍ത്തുന്ന തരത്തിലുള്ള റൂമുകള്‍ ഉണ്ട്. യുവജനങ്ങളെ ഉള്‍പ്പെട വഴിതെറ്റിക്കുന്ന ഇത്തരം റൂമുകള്‍ സൈബര്‍ ഷാഡോ പോലീസിന്റെ നിരീക്ഷണത്തിലാണെന്ന് കേരള പോലീസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
കേരള പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം:
അറിയിപ്പ്
നവമാധ്യമമായ ക്ലബ്ബ് ഹൗസില്‍ സമൂഹത്തില്‍ ഭിന്നിപ്പും സ്പര്‍ദ്ധയും വളര്‍ത്തുന്ന രീതിയിലും യുവജനതയെ വഴിതെറ്റിക്കുന്ന രീതിയിലുമുള്ള റൂമുകള്‍ സൈബര്‍ ഷാഡോ പോലീസിന്റെ ശക്തമായ നിരീക്ഷണത്തിലാണ്. ഇത്തരം റൂമുകള്‍ സംഘടിപ്പിക്കുന്ന മോഡറേറ്റര്‍, സ്പീക്കര്‍/ഓഡിയോ പാനലുകള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നതാണ്