National
ആരതിക്കിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മുന്‍ കേന്ദ്രമന്ത്രി മരിച്ചു
രാജസ്ഥാനിലെ ഉദയ്പൂരുള്ള വീട്ടില്‍വച്ച് ആരതി നടത്തുന്നതിനിടെ വിളക്കില്‍ നിന്ന് ഗിരിജയുടെ ദുപ്പട്ടയ്ക്ക് തീപിടിച്ചാണ് പൊള്ളലേറ്റത്

ഉദയ്പൂര്‍ | മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഗിരിജ വ്യാസ് അന്തരിച്ചു. 78 വയസായിരുന്നു. പൊള്ളലേറ്റ് ചികിത്സയിലിരിക്കെ അഹമ്മദാബാദിലെ ആശുപത്രിയിലായിരുന്നു അന്ത്യം.
രാജസ്ഥാനിലെ ഉദയ്പൂരുള്ള വീട്ടില്‍വച്ച് ആരതി നടത്തുന്നതിനിടെ വിളക്കില്‍ നിന്ന് ഗിരിജയുടെ ദുപ്പട്ടയ്ക്ക് തീപിടിച്ചാണ് പൊള്ളലേറ്റത്. ശരീരത്തിന്റെ 90ശതമാനം പൊള്ളലേറ്റിരുന്നു. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അവരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം അഹമ്മദാബാദിലേക്ക് മാറ്റുകയായിരുന്നു. മൃതദേഹം ഉദയ്പൂരിലെ വീട്ടിലേക്ക് കൊണ്ടുവരും.
കേന്ദ്രമന്ത്രിയായും, ദേശീയ വനിത കമ്മീഷന്‍ ചെയര്‍പേഴ്സനായും രാജസ്ഥാന്‍പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് 2013 ജൂണിലാണ് കേന്ദ്രമന്ത്രിയാകുന്നത്. മൂന്നു തവണ ലോക്‌സഭാംഗമായി. 1985-90 കാലയളവില്‍ രാജസ്ഥാന്‍ മന്ത്രിസഭയില്‍ അംഗമായിരുന്നു.