Connect with us

thomas isac

മുന്‍മന്ത്രി തോമസ് ഐസക് ഇ ഡിക്കു മുമ്പാകെ ഇന്നും ഹാജരാകില്ല

ഇ ഡി നടപടി കോടതിയില്‍ ചോദ്യം ചെയ്യും

Published

|

Last Updated

തിരുവനന്തപുരം | കിഫ്ബി മസാല ബോണ്ട് കേസില്‍ മുന്‍മന്ത്രി തോമസ് ഐസക് ചോദ്യം ചെയ്യലിന് ഹാജരാകില്ല. അഭിഭാഷകന്‍ മുഖേന നോട്ടീസിന് മറുപടി നല്‍കും.

മസാലാ ബോണ്ടുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇ ഡിക്ക് കിഫ്ബി നല്‍കിയിട്ടുണ്ടെന്നും അതിനാല്‍ തന്നെ വിളിപ്പിക്കുന്നത് അനാവശ്യമാണെന്നും അദ്ദേഹം പ്രതികരിച്ചു. ഇ ഡി നടപടി കോടതിയില്‍ ചോദ്യം ചെയ്യും.
കൊച്ചിയിലെ ഓഫീസില്‍ തിങ്കളാഴ്ച ഹാജരാകാന്‍ ഇ ഡി നിര്‍ദേശം നല്‍കിയിരുന്നു. നേരത്തെ ഈ മാസം 12-ന് ഹാജരാകാന്‍ ഇ ഡി ഐസക്കിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 21-വരെ ചില തിരക്കുകളുള്ളതിനാല്‍ വരാന്‍ കഴിയില്ലെന്ന മറുപടി നല്‍കിയിരുന്നു. ഇതോടെയാണ് ഇന്ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് വീണ്ടും നോട്ടീസ് നല്‍കിയത്.

ലണ്ടന്‍ സ്റ്റോക് എസ്‌ചേഞ്ചിലൂടെ കിഫ്ബി ധനസമാഹരണത്തിനായി മസാല ബോണ്ട് ഇറക്കിയതില്‍ ക്രമക്കേട് നടന്നെന്ന സി എ ജി റിപ്പോര്‍ട്ടിനു പിന്നാലെയാണ് ഇ ഡിയും ഫെമ ലംഘനത്തില്‍ അന്വേഷണം തുടങ്ങിയത്. കിഫ്ബി സി ഇ ഒ, മുന്‍ മന്ത്രി തോമസ് ഐസക് എന്നിവരടക്കമുള്ളവര്‍ക്കെതിരെയാണ് അന്വേഷണം.

 

Latest